Author: News Desk

മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) വനിതാ വിഭാഗം വനിതകൾക്കായി ആർട്ട്‌ & ക്രാഫ്റ്റ് വർക്ക്‌ ഷോപ്പ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആർട്ടിസ്റ്റ് സിന്ധു രതീഷ് പരിശീലനത്തിനു നേതൃത്വം നൽകി. വനിതാ വിഭാഗം ജോയിന്റ് കൺവീനർ നീന ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ ഗീത ജനാർദ്ദനൻ വനിതാ വിഭാഗം പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. ജോയിന്റ് കൺവീനർ ധന്യ പ്രീജിത്ത്‌ നന്ദി പ്രകാശിപ്പിച്ചു.

Read More

മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുസ്ലിം ലീഗ് പാലക്കാട്‌ ജില്ലാ സെക്രട്ടറി വി എം മുഹമ്മദലി മാസ്റ്റർക്കും, കെഎംസിസി പാലക്കാട്‌ ജില്ലാ മുൻ പ്രസിഡന്റ് ശാഹുൽ ഹമീദ് മൗലവി ചുണ്ടംപറ്റക്കും കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. മനാമ കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ യോഗം ജില്ലാ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽവാഹിദ്, കെഎംസിസി സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ ആശംസ പ്രസംഗം നടത്തി. കുട്ടൂസ മുണ്ടേരി, മുസ്തഫ കെ പി, ശംസുദ്ധീൻ വെള്ളികുളങ്ങര, ഒ ക്കെ കാസിം , ഗഫൂർ കൈപ്പമംഗലം, ശരീഫ് വില്യപ്പള്ളി, അസ്‌ലം വടകര മഹമൂദ് പെരിങ്ങത്തൂർ, റഷീദ് ആറ്റൂർ, അഷ്‌റഫ്‌ കാട്ടിൽ പീടിക,…

Read More

മനാമ: യങ് ഒളിമ്പ്യ മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ(yomai) പത്താം വാർഷികാഘോഷവും രണ്ടാം ബ്ലാക്ക് ബെൽറ്റ് വിതരണ ചടങ്ങും സിഞ്ച് അൽ ആഹ്ലി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ബഹറിൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ബുക്കമ്മാസ് ഉദ്ഘാടനം ചെയ്തു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ബഹറിൻ കരാട്ട ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസർ കൂടിയായ മുഹമ്മദ് ലെർബിയുടെ സാന്നിധ്യത്തിൽ ശിഹാൻ നഹാസ് മാഹി, സെൻസായി, നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. സമ്പായി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രേഷനും, ജെ പി മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർഥികളുടെ ഡെമോൺസ്ട്രേഷൻ പ്രോഗ്രാമിനും ആവേശം പകർന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശാരദ അജിത്ത്, ബഹറിനിലെ സാമൂഹിക പ്രവർത്തകരായ സലാം അമ്പാട്ട് മൂല, ബഷീർ അമ്പലായി, കെ ടി സലീം, സൽമാനുൽ ഫാരിസ്, ചെമ്പൻ ജലാൽ, സയ്യിദ് ഹനീഫ് എന്നിവർ ആശംസകൾ…

Read More

കൊച്ചി: ഗവർണർ നാമനിർദേശം ചെയ്ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്ഥാന പൊലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും, കേരളസർവകലാശാല ക്യാംപസിലും അംഗങ്ങൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാറിന്റെ നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ഗവർണർ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങളാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് കാട്ടി പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ സര്‍വകലാശാല ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ സംഘപരിവാര്‍ അനുഭാവികളെയും അനുകൂലികളെയും സര്‍വകലാശാലകളിൽ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമര രംഗത്തുള്ളത്. സംസ്ഥാനത്തെമ്പാടും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ തുടരുകയാണ്. നേരത്തെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങൾ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു.

Read More

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ സമസ്ത മദ്റസകളിലെ ഈ വർഷത്തെ പൊതു പരീക്ഷ ഇന്നും നാളെയും [വെള്ളി ശനി] നടക്കും. ബഹ്റൈനിലെ പത്ത് മദ്രസകളിൽ നിന്നായി 5 ,7 10, 12 ക്ലാസിലെ 210 വിദ്യാർത്ഥികൾ ഈ വർഷം പൊതു പരീക്ഷ എഴുതും. റൈഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കരയുടെ നേതൃത്വത്തിൽ 10 സൂപ്പർവൈസർമാർ പരീക്ഷ നിയന്ത്രിക്കും മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ വച്ച് ഒറ്റ സെന്റർ ആയാണ് പരീക്ഷ നടക്കുക. സൂപ്പർവൈസർമാരായി നിഷാൻ ബാഖവി, ബശീർ ദാരിമി, ഹാഫിള് ശഫുദ്ധീൻ മൗലവി, റശീദ് ഫൈസി, ഹംസ അൻവരി, കരീം മാശ്, ഉമർ മുസ്‌ലിയാർ, ശംസുദ്ധീൻ ഫൈസി, സൈദ് മുഹമ്മദ് വഹബി എന്നിവരെ നിയമിച്ചു. യോഗത്തിൽ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും ട്രഷറർ…

Read More

മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ  ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ്  യു.ജി 2024-ന്റെ  രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം  554 പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയും  എന്നാൽ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളെ കുറിച്ച്  പരാമർശമില്ലാതെയുമുള്ള സാഹചര്യത്തിൽ  ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. നാഷണൽ  ടെസ്റ്റിംഗ് ഏജൻസിക്ക് നൽകിയ നിവേദനത്തിൽ  ഇന്ത്യയ്ക്ക് പുറത്തുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്താനുള്ള തീരുമാനത്തിൽ ഇന്ത്യൻ സ്കൂൾ ആശങ്ക പ്രകടിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 2022 ലും 2023 ലും നീറ്റ് യു.ജി പരീക്ഷ ഇന്ത്യൻ സ്‌കൂൾ  വിജയകരമായി നടത്തിയിരുന്നു. ഇപ്പോൾ   എൻടിഎയുടെ അടുത്തിടെയുള്ള തീരുമാനം പല പ്രവാസി  കുടുംബങ്ങളെയും അനിശ്ചിതത്വത്തിലും സാമ്പത്തിക ഞെരുക്കത്തിലും പെടുത്തിയെന്ന്  സ്കൂൾ അധികൃതർ പറഞ്ഞു.  അമിതമായ വിമാനക്കൂലിയും ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും  പ്രവാസികളായ രക്ഷിതാക്കളുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി.  വിമാനക്കമ്പനികൾ…

Read More

മനാമ: 28 കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്‍ നിന്ന് നീക്കം ചെയ്തത് അമ്പതിലേറെ കല്ലുകള്‍. മനാമയിലെ ഷിഫ അല്‍ ജസീറ ആശുപത്രിയിലാണ് അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിര്‍വ്വഹിച്ചത്. അസഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. കഠിനമായ വയറുവേദന രോഗിയുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കാന്‍ തുടങ്ങിയിരുന്നു. സ്‌കാനിങ്ങില്‍ പിത്ത സഞ്ചിയില്‍ നിരവധി കല്ലുകള്‍ കണ്ടെത്തി. തുടര്‍ന്ന് രോഗിയില്‍ അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി തീരുമാനിക്കുകയായിരുന്നു. രോഗബാധിതമായ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന അതി സൂക്ഷ്മമായ ശസ്ത്രക്രിയയാണ് ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി. കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. ജുവാന്‍ പോര്‍ട്ടോ മെദീന, സ്‌പെഷ്യലിസ്റ്റ് സര്‍ജന്‍ ഡോ. കമല കണ്ണന്‍, കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ആദില്‍ ഗമാല്‍, സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അസിം പാലായില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി. നീക്കം ചെയ്ത പിത്ത സഞ്ചിയില്‍ രണ്ട് മില്ലീമീറ്ററിലേറെ വരുന്ന 50 ലേറെ പിത്താശയക്കല്ലുകള്‍ ഉണ്ടായിരന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 24…

Read More

തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ സിഎജി റിപ്പോർട്ടില്‍ പരാമർശം. കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ പരാമര്‍ശമുള്ളത്. കിഫ്‌ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരുമാനം 19.49 ശതമാനം കൂടി. പക്ഷെ റവന്യൂ ചെലവ് കൂടി. റവന്യൂ വരുമാനത്തിന്‍റെ 19.98 ശതമാനം പലിശ അടയ്ക്കാൻ വിനിയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭൂമി പതിച്ചു നൽകലിൽ…

Read More

കോഴിക്കോട്: കോഴിക്കോട് കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാലുതെറ്റി താഴേക്ക് വീണതാണോയെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരാണ് വിവരം മുക്കം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വ്യാപാര സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ആദ്യം സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തും. മതിയായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ ലൈസൻസുകൾ പുതുക്കാനാകില്ല. ഫെബ്രുവരി 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലത്തിൻ്റെതാണ് തീരുമാനം. ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും, ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സിവിൽ ഡിഫൻസ് ആരംഭിച്ച സലാമ പോർട്ടൽ വഴി സ്ഥാപനങ്ങൾക്കാവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാണ്. സുരക്ഷാ ഉപകരണങ്ങൾക്ക്…

Read More