Author: News Desk

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയശേഷം ബസില്‍ മടങ്ങുമ്പോൾ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വച്ച് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊടുപുഴയിലെ ഷെൽട്ടർ ഹോമിൽനിന്ന് പരീക്ഷ എഴുതുന്നതിനാണ് പെൺകുട്ടിയെ പൈനാവിലേക്കു കൊണ്ടുപോയത്. ബസിലായിരുന്നു യാത്ര. ഷെൽട്ടർ ഹോമിലെ സെക്യൂരിറ്റി ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. പരീക്ഷയ്‌ക്കു ശേഷം തിരികെ വരുമ്പോഴാണ് കാണാതായത്. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരി വിവരം പൊലീസിൽ അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read More

മനാമ: ഗൾഫ് രാജ്യങ്ങൾക്കായി നടത്തിയ അറബി ഭാഷാ മത്സരത്തിന്റെ അഞ്ചാം സെഷനിൽ മൂന്ന് ബഹ്‌റൈനി വിദ്യാർത്ഥിനികൾ മെഡലുകൾ നേടി. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിയിലെ ഗൾഫ് രാജ്യങ്ങൾക്കായുള്ള അറബിക് ഭാഷാ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് പരിപാടിയുടെ സമാപന ചടങ്ങ് നടന്നത്. ജിദാഫ്സ് സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലെ ബത്തൂൽ അൽ സയ്യിദ് അലവി സ്വർണവും സിത്ര സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലെ ഫാത്തിമ ജാസിം മുഹമ്മദ് ജാസിം, സൈനബ് അൽ ഹവ്‌റ അൽ സയീദ് എന്നിവർ വെള്ളിയും നേടി. അവരുടെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരത്തിന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ അധ്യാപന രീതികളുടെ ഫലപ്രാപ്തിയുടെയും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മികവിൻ്റെയും തെളിവായി വർത്തിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

Read More

ന്യൂഡൽഹി: സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകൻ കുമാർ സാഹ്‍നി (83) അന്തരിച്ചു. മായ ദർപ്പൺ, തരംഗ്, കസബ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്. 2019ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതി അധ്യക്ഷനായിരുന്നു. പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു. ലോകമറിയുന്ന സംവിധായകനായപ്പോഴും ബോളിവുഡ് എന്ന മസാലചിത്രങ്ങളുടെ രസക്കൂട്ടുകളിൽനിന്നു സ്വയം ഒഴിഞ്ഞു നിൽക്കാൻ സാഹ്നി ശ്രദ്ധിച്ചു. സമാന്തര സിനിമയെന്ന സങ്കേതത്തെ ഇന്ത്യയിലെത്തിച്ച സത്യജിത്ത് റേയുടെയും ഋതിക് ഘട്ടകിന്റെയും മൃണാൽ സെന്നിന്റെയും തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു കുമാർ സാഹ്നി.

Read More

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് പങ്കെടുക്കും. ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമാവുക. അലിഗഡില്‍ നിന്ന് ആഗ്രയിലേക്കാണ് ഇന്നത്തെ യാത്രയുടെ പര്യടനം. അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത് ഇന്ത്യ മുന്നണിക്ക് യുപിയില്‍ കരുത്ത് പകരും എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് – എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ യാത്രയില്‍ എത്തുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഇന്നും ഉണ്ടാകും. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ആഗ്രയില്‍ 12 കിലോ മീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ന്യായ് യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും.

Read More

ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ഒടുവിൽ റെയിൽവേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താനായത്. ഇതിനിടെ, ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

Read More

കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. രാത്രിയായിരുന്നു അപകടം. ബിരുദ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. മാതാവ് – മിനി. ജോസ്മി സഹോദരിയാണ്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോഫിന്‍.

Read More

തിരുവനന്തപുരം: രാവിലെ 10.30ഓടെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്ന് അനന്തപുരി യാഗഭൂമിയായി മാറിയിരിക്കുകയാണ് പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പു വെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകർന്നു. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചത് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്ബൂതിരിയാണ്. പിന്നാലെ സഹ മേല്‍ശാന്തി ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നു. ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനില്‍, മേയർ ആര്യ രാജേന്ദ്രൻ, എം പിമാരായ ശശി തരൂർ, കെ മുരളീധരൻ, എ എ റഹീം, ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, ജി കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 2.30നാണ് നിവേദ്യം. തീർത്ഥം തളിക്കാൻ 300 ശാന്തിക്കാരെ ചുമതലപ്പെടുത്തിയുട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ സെന്റ്പോൾസ് ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ -09 നടന്നു. ഫെബ്രുവരി 23 ന് രാവിലെ 9 മണി മുതൽ ബുസൈറ്റീനിലുള്ള ജെ സി എൽ -2 ഗ്രൗണ്ടിൽ വച്ചാണ് ക്രിക്കറ്റ്‌ ടൂർണമെന്റ് നടന്നത്. ഇടവക വൈസ് പ്രസിഡന്റ് ജെയിംസ് ബേബി ഉത്ഘാടനം നടത്തി. യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ്, ട്രെഷറർ ഷിനോജ് ജോൺ, ജോയിൻ സെക്രട്ടറി മെറിൻ രെഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. മെർകുറി മാർക്കറ്റിംഗ് എവെറോളിംഗ് ട്രോഫി വിജയികൾക്കായി സമ്മാനിച്ചു.

Read More

മനാമ: ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ഫെബ്രുവരി 27 വരെ നീട്ടിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മേളയോടുള്ള താൽപ്പര്യത്തിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വർദ്ധിച്ച ജന പങ്കാളിത്തമാണ് മേളയിലുള്ളത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120-ലധികം റെസ്റ്റോറന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും അരങ്ങേറുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരുടെ ഗണ്യമായ തിരക്കാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉയർത്തിക്കാട്ടുക, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, ടൂറിസം ഉൽപ്പന്നം വൈവിധ്യവത്കരിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ.

Read More

മനാമ: കോഴിക്കോട് പ്രവാസി ഫോറം (കെപിഎഫ്) സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ മത്സരം മെയ് 30,31 തിയ്യതികളിൽ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത മത്സരത്തിന്റെ പ്രഖ്യാപനം ബഹ്‌റൈൻ മീഡിയ സിറ്റി (ബിഎംസി)യിൽ നടന്നു. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ ഫുട്ബാൾ നാഷണൽ ടീം ഒഫീഷ്യൽ അംഗം രാജൻ പേരോട് എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസിലൂടെ ഫുട്ബാൾ ടൂർണ്ണമെന്റ് പ്രഖ്യാപനം നടത്തിയത്. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രെഷറർ ഷാജി പുതുക്കുടി, സ്പോർട്സ് കൺവീനർ സുധി ചാത്തോത്ത്, സുധീർ തിരുന്നിലത്ത് ( രക്ഷാധികാരി, സ്പോൺസർഷിപ്പ് കൺവീനർ), കെ.ടി. സലീം (രക്ഷാധികാരി), യു.കെ ബാലൻ (രക്ഷാധി കാരി), രമ സന്തോഷ് (ലേഡീസ് വിംഗ് കൺവീനർ) പൊതുപ്രവർത്തകരായ ഇ . വി. യു രാജീവ്, അജിത്ത് കണ്ണൂർ, സയിദ് ഹനീഫ് ,…

Read More