Author: News Desk

ലോസ് ഏഞ്ചല്‍സ്: സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. നടന്റെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. സിബിഎസ് ടെലിവിഷന്‍ പരമ്പരയായ ജെറിക്കോയിലെ എറിക് ഗ്രീന്‍ എന്ന കഥാപാത്രത്തിനും സ്റ്റാര്‍ ട്രെക്ക്: ഡിസ്‌കവറി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2022 ല്‍ റിലീസ് ചെയ്ത ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

Read More

മനാമ: അറബ് ടൂറിസത്തെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര ടൂറിസത്തിൻ്റെ നിരക്ക് വർധിപ്പിക്കാനും രാജ്യത്തിന് താൽപ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫി വ്യക്തമാക്കി. അറബ് ടൂറിസം വികസിപ്പിക്കാനുള്ള വഴികൾ എല്ലായ്പ്പോഴും അജണ്ടയിലുണ്ടെന്ന് അൽ സൈറാഫി സൂചിപ്പിച്ചു. ഡിജിറ്റൽ പരിവർത്തനം, അറബ് വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, മേഖലയിലെ നവീകരണം ഏകീകരിക്കുക എന്നിവയ്‌ക്ക് പുറമെ ടൂറിസം മാർക്കറ്റിംഗിലെ സഹകരണം, ടൂറിസം ഉദ്യോഗസ്‌ഥരെ പരിശീലിപ്പിക്കുക, മേഖലയിലേക്ക് ടൂറിസം നിക്ഷേപം ആകർഷിക്കുക എന്നിവ ഉൾപ്പെടെയുള്ള സംയുക്ത അറബ് ടൂറിസം പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകൾ മന്ത്രി അൽ സൈറാഫി എടുത്തുപറഞ്ഞു. “സുസ്ഥിര പരിസ്ഥിതി ടൂറിസത്തിലേക്ക്” എന്ന ഈ വർഷത്തെ അറബ് ടൂറിസം ദിനത്തിൻ്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. 2024 ലെ ജിസിസി ടൂറിസത്തിൻ്റെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിക്കുന്നത് പ്രാദേശിക തലത്തിൽ ഒരു സംയോജിത ടൂറിസം സംവിധാനം സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്നുവെന്ന് അവർ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ആഴ്‌ചയിൽ 822 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. 190 നിയമലംഘകരെ നാടുകടത്തി. 146 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 801 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 21 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയുടെ സ്ഥിരതയെയും…

Read More

മനാമ: ചരിത്ര പരമായ ഉത്തരവാദിത്തം നിറവേറ്റുകയും പാരമ്പര്യ ചരിത്രം ഉയർത്തി പിടിച്ച് പ്രയാണം തുടരുകയും ചെയ്യുന്ന രാഷ്ടീയ ദർശനമാണ് മുസ്ലീംലീഗ് എന്ന് എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ദർശനം നേരിന്റെ അടിസ്ഥാനത്തിൽ മഹാനായ ഖായിദെ മില്ലത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടതാണെന്നും ആ ചരിത പാരമ്പര്യത്തിന്റെ വഴിയിൽ തന്നെ യാണ് ഇന്നും എന്നും മുസ്ലിം ലീഗ് സഞ്ചരിക്കുകയെന്നും ബഹ്റൈൻ കെ എം സി സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കവെ കോഴിക്കോട് ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡൻ് കൂടിയായ എസ് പി കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു. ഈസ്റ്റ് റഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. അൽ അമാന, നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളെ കുറിച്ച് കെഎംസിസി സംസ്ഥാന സെക്രട്ടറി എ. പി. ഫൈസൽ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജ്…

Read More

മനാമ: വോയിസ് ഓഫ് മാമ്പ ബഹ്‌റൈൻ കമ്മിറ്റി വാർഷിക കായിക ദിനം സംഘടിപ്പിച്ചു. ഫെബ്രുവരി 23 വെള്ളിയാഴ്ച, ബുർഹാമ, കാൻ സോക്കർ ഫീൽഡിലാണ് പരിപാടി സംഘടിപ്പിച്ചത്. എക്സിക്യൂട്ടീവ് അംഗമായ നൗഫൽ ചെട്ടിയാരാരത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, സിറാജ് മാമ്പ സ്വാഗതവും, മുഖ്യാതിഥി നജീബ് കടലായി പരിപാടിയുടെ ഉൽഘടനവും നിർവഹിച്ചു. അതിഥികളായി ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരായ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര എന്നിവർ സംബന്ധിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾക്ക് വേണ്ടി വിവിധ കായിക മത്സരങ്ങൾ വളരെ ആവേശകരമായി സംഘടിപ്പിച്ചു. ജേഴ്സി പ്രകാശനം മൂസകുട്ടി ഹാജി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശരീഫിന് നൽകി നിർവഹിച്ചു. എക്സിക്യൂട്ടീവ് അംഗം ബഷീർ കേളോത്, അബ്ദുൾഖാദർ, ശിഹാബ് സ്റ്റീൽ ഫോഴ്സ്, മുഹമ്മദ് അലിഫ് വിജയികൾക്ക് സമ്മാനദാനവും, ഇക്ബാൽ, ഷഹീദ്, വഹീദ്, ഹാരിസ്, ശരീഫ്, തസ്‌ലിം എന്നിവർ പരിപാടിയുടെ ഏകോപനവും നടത്തി. ശറഫുദ്ധീൻ തൈവളപ്പിൽ നന്ദി പ്രകാശനവും നടത്തി.

Read More

മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റമദാൻ ക്യാമ്പയിന്റെ ഭാഗമായി റമദാനിലുടനീളം നീണ്ടു നിൽക്കുന്ന ഒരുമാസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. റമദാനിൽ എല്ലാ ദിവസവും ഐ.സി.എഫ് ഉമ്മുൽഹസം ഓഫീസിൽ വെച്ച് 100 കണക്കിന് ആളുകൾക്ക് നോമ്പ് തുറ സംഘടിപ്പിക്കുന്നതോടൊപ്പം, മറ്റു ആത്മീയ മജ്‌ലിസുകൾ ബദർദിനം, ബദർ മൗലിദ്, ബുർദ മജ്‌ലിസ്, തൗബ മജ്‌ലിസ്, റിലീഫ് പ്രവർത്തനങ്ങൾ, ഖത്‍മുൽ ഖുർആൻ, വിദാഉ റമളാൻ കൂടാതെ പെരുന്നാൾ ദിനത്തിൽ ഈദ് സംഗമവും നടത്താൻതീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ഐ. സി. എഫ് ഉമ്മുൽഹസം സെൻട്രൽ റമദാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര (ചെയർമാൻ), ഇബ്രാഹിം മായ്യേരി (കൺവീനർ ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങുന്ന 33 അംഗങ്ങളടങ്ങുന്നതാണ് സ്വാഗതസംഘം.

Read More

മനാമ: ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഗുദൈബിയ ചായ കട പാർട്ടി ഹാളിൽ വച്ച് നടന്നു. യോഗം പ്രസിഡണ്ട് സിയാദ് എ പി യുടെ അധ്യക്ഷതയിൽ, ചെയർമാൻ നൂറുദ്ദീൻ ഉൽഘാടനം ചെയ്തു. സെക്രട്ടറി നുഹ് മാൻ സ്വാഗതവും ട്രഷറർ അഷ്‌റഫ് കെ പി നന്ദിയും പറഞ്ഞു. കമ്മിറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൂറുദ്ദീൻ എ സി (ചെയർമാൻ), ഷറഫുദ്ദിൻ വി പി (പ്രസിഡണ്ട്), സിറാജ് പി (ജനറൽ സെക്രട്ടറി), മഹമൂദ് ടി (ട്രഷറർ), ഷെഫിഖ് ഇ (ഓർഗനൈസിങ് സെക്രട്ടറി), വൈസ് ചെയർമാൻമാരായി സിയാദ് എ പി, അഷറഫ് കക്കണ്ടി,സലാം കെ വി, വൈസ് പ്രസിഡണ്ട്മാരായി നുഹ് മാൻ എ സി, നൗഫൽ എം, അബ്ദുൽ ജബ്ബാർ കെ പി, ജോയിൻ സെക്രട്ടറിമാരായി സിയ ഉൽ ഹഖ് കെ, ഹംസ എസ്‌ വി, സിദ്ദീഖ് പി വി എന്നിവരെ തിരഞ്ഞെടുത്തു. മഹ്മൂദ് പെരിങ്ങത്തൂർ,…

Read More

മനാമ: ടീൻ ഇന്ത്യ ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തെഞ്ഞെടുത്തു. സിഞ്ചിലുള്ള ഫ്രന്റ്‌സ് ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പിന് മുഖ്യ രക്ഷാധികാരി സുബൈർ എം.എം നേതൃത്വം നൽകി. കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിനും പഠനത്തിനും കലാകായിക വിനോദങ്ങൾക്കും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയാണ് ടീൻ ഇന്ത്യയിലൂടെ ലക്ഷ്യ മിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളുടെ കേന്ദ്ര ഭാരവാഹികൾ ഷാദി റഹ്മാൻ (ക്യാപ്റ്റൻ), മുഹമ്മദ് ഹംദാൻ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് (കായികം), മുഹമ്മദ് നോഷിൻ(കല – സാഹിത്യം) എന്നിവരാണ്. പെൺകുട്ടികളുടെ ഭാരവാഹികൾ മറിയം ബഷീർ (ക്യാപ്റ്റൻ ), ആയിഷ മൻഹ(വൈസ് ക്യാപ്റ്റൻ), റീഹ ബഷീർ (കല – സാഹിത്യം), ഹന്ന (കായികം) എന്നിവരുമാണ്. ടീൻ ഇന്ത്യ സെക്രട്ടറി അനീസ് വി.കെ, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ്, സജീബ് , ബഷീർ, ഹാരിസ്, റഷീദ സുബൈർ, ബുഷ് റ ഹമീദ്, നാസിയ, ഷാനി സക്കീർ, നസീമ മുഹ്യുദ്ദീൻ, നുഫീല ബഷീർ , ഫസീല ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മനാമ: “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന മുദ്രാവാക്യവുമായി, ഭാഷകൊണ്ട് ഭൂപടം ഒരുക്കുന്ന മലയാളം മിഷന്റെ വിദേശത്തെ ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിലൊന്നായ ഫ്രണ്ട്സ് ബഹ്റൈൻ മലയാള വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലയാണ് , ചാപ്റ്ററിന്റെ സഹകരണത്തോടെ പരിശീലനക്കളരി സംഘടിപ്പിച്ചത്. കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും പാട്ടുപാടിയും കുട്ടികള്‍ക്ക് മാതൃഭാഷയുടെ മധുരം പകര്‍ന്നു നൽകേണ്ട അധ്യാപകര്‍ പഠിതാക്കളായി മാറിയ അപൂര്‍വ്വമായ സന്ദർഭങ്ങൾക്കാണ് പരിശീലന കളരി സാക്ഷ്യം വഹിച്ചത്. സ്വാഭാവികമായ അന്തരീക്ഷത്തിൽ സ്വന്തം ഭാഷാ ഘടകത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠിതാവ് സ്വയം ഭാഷ ആർജിച്ചെടുക്കുന്നത് എങ്ങനെ എന്ന വിഷയത്തിലൂന്നിയുള്ളതായിരുന്നു പരിശീലനം. മലയാളം മിഷൻ ചാപ്റ്റർ അധ്യാപകരായ ബിജു.എം.സതീഷ് , രജിത അനി, നിഷ ദിലീഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു. സക്കിയ ഷമീർ ആലപിച്ച പ്രാർത്ഥന ഗീതത്തോടെയായിരുന്നു പരിശീലന പരിപാടികളുടെ തുടക്കം. എഫ്.എസ്.എ പാഠശാല കോ ഓർഡിനേറ്റർ എ.എം.ഷാനവാസ് അധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് വനിതാ വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി റഷീദ സുബൈർ സ്വാഗതം…

Read More

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കുമെന്ന തരത്തില്‍ വാട്‌സ് ആപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറപ്പെടുവിക്കുമെന്നും വോട്ടെണ്ണല്‍ ഏപ്രില്‍ 22 ന് നടക്കുമെന്നുമായിരുന്നു സന്ദേശങ്ങള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തിലൂടെ മാത്രമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Read More