- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
- എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കാലതാമസം: കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Author: News Desk
ജാർഖണ്ഡ്: ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാൾ മരിച്ചത്. കയറിൽ തൂങ്ങി സാഹസികമായി ഹെലികോപ്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. 27 പേരെ ഇതുവരെ രക്ഷിക്കാനായി. കൂടുതൽ പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദിയോഘർ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹിൽസിലാണ് അപകടമുണ്ടായത്. ഇവിടുത്തെ റോപ്പ് വേയിൽ 12 കേബിൾ കാറുകളുണ്ട്. ഇതിലെല്ലാമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 24 മണിക്കൂറിലധികമായി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണമെത്തിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന റോപ്പ് വെയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ഉൾപ്പെടെ ദ്രുതപ്രതികരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം. വിഷയം വിശദമായി പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. ട്രാൻസ്ജെൻഡർമാരെ നേരിട്ട് നിയമിക്കുന്നത് സംബന്ധിച്ച ധാരണയിലെത്താനായില്ല. ഹോം ഗാർഡായി നിയമിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഹോം ഗാർഡായുള്ള പ്രകടനം വിലയിരുത്തിയ ശേഷമാവും സേനയിൽ നിയമനം നൽകാമെന്നാണ് നിർദ്ദേശം.
പഞ്ചാബ്: യുപി സർക്കാരിൻ്റെ അക്കൗണ്ടുകൾക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. എൻഎഫ്ടി ട്രേഡിംഗിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്. അക്കൗണ്ടിൻ്റെ പ്രൊഫൈൽ ഫോട്ടോയും കവർ ഫോട്ടോയും ഹാക്കർമാർ മാറ്റിയിരുന്നു. രാവിലെയോടെയായിരുന്നു സംഭവം. അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സമൂഹമാദ്ധ്യമ ഉപയോക്തക്കളുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. തുടർന്ന് കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബീൻസ് ഒഫിഷ്യൽ കളക്ഷൻസിന്റെ പേരിൽ ഒരു സന്ദേശുവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും, യുജിസിയുടേയുമെല്ലാം ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തത്.
ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമാവും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റാൻ അണിയറയിൽ നീക്കം തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ഇപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഐസിസി ഉടൻ തീരുമാനമെടുക്കും. 6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും. 2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ്…
മുംബൈ: പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. സമൂഹമാധ്യമത്തിലൂടെ സംവിധായകന് ഹന്‍സല്‍ മേത്തയാണ് മരണവിവരം അറിയിച്ചത്. റ്റൂ സ്റ്റേറ്റ്സ്, ഹിച്കി, തൂ ഹെ മേരാ സൺഡേ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മീനാക്ഷി സുന്ദരേശ്വറാണ് അവസാന ചിത്രം. പരിന്ത, 1942 ലവ് സ്റ്റോറി, ഇസ് രാത് കി സുഭാ നഹീ, ചമേലി തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്റെ മകൻ ജെഹാൻ ബ്രയിൻ ട്യൂമർ ബാധിച്ച് മരിച്ചത്. 1989 ൽ പുറത്തിറങ്ങിയ പരുന്തയിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയിൽ ശിവ് സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്കി ഷെറോഫ്, അനിൽ കപൂർ. മാധുരി ദീക്ഷിത്, നാനാപടേക്കർ തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചു. താരത്തിന്റെ വിയോഗത്തിൽ ബോളിവുഡ് അനുശോചിച്ചു. മരണകാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.
ത്യശ്ശൂർ: വഴക്കുംപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്ക്. വർക്കലയിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചു പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ട്രാഫിക് നിയന്ത്രണത്തിന്റെ ബോർഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവർ പറയുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിഞ്ഞു. സർവീസ് റോഡിലൂടെ മറ്റ് വാഹനങ്ങൾ കടത്തിവിട്ടതിനാൽ ഗതാഗത കുരുക്ക് ഉണ്ടായില്ല. പീച്ചി പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.