Author: News Desk

ദുബായ്: പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്ന രീതി ഈ മാസം 11-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു.യുഎഇയിലെത്തുന്ന പ്രവാസികള്‍ വിസയും എമിറേറ്റ്സ് ഐഡിയും ലഭിക്കുന്നതിനായി ഇനി മുതല്‍ പ്രത്യേകം നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. റെസിഡന്‍സി അപേക്ഷകളും ഇനിമുതല്‍ ഏകീകൃതമായിരിക്കും. പ്രവാസികള്‍ ഇനി യുഎഇയിലേക്കെത്തുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും മാത്രം പരിശോധിച്ചാല്‍ മതി. റെസിഡന്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ക്ക് രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുക എന്നതായിരുന്നു മുന്‍പുള്ള രീതി. പാസ്പോര്‍ട്ടുകളിലെ പിങ്ക് നിറത്തിലുള്ള വിസ സ്റ്റിക്കര്‍ പ്രാഥമിക താമസ രേഖയായാണ് മുമ്പ് കണക്കാക്കിയിരുന്നത്. ഇതിന്റെ കോപ്പികള്‍ റസിഡന്റ് പ്രൂഫ് ആവശ്യമുള്ള ഇടങ്ങളിലെല്ലാം പ്രവാസികള്‍ പ്രദര്‍ശിപ്പിണമായിരുന്നു. ഇപ്പോള്‍ ഈ രീതിയ്ക്കാണ് അവസാനം വന്നിരിക്കുന്നത്.

Read More

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം. കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഈ മേഖലയിലുണ്ടായിരുന്നു.

Read More

ജാർഖണ്ഡ്: ജാര്‍ഖണ്ഡിലെ ത്രികുട് പര്‍വതത്തില്‍ അപകടത്തില്‍പെട്ട കേബിള്‍കാറുകളില്‍ കുടുങ്ങികിടന്ന അവശേഷിച്ച മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 40 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങി കിടന്ന 45ഓളം പേരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സംഭവിച്ച അപകടത്തില്‍ 3 പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു.സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. റോപ്‌വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.

Read More

മുംബൈ: തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. ആൺ, പെൺകുട്ടികൾ അടങ്ങുന്നതാവും ടീമുകൾ. 2019ൽ ഇംഗ്ലണ്ടിൽ വച്ചാണ് ലോകകപ്പിൻ്റെ ആദ്യ പതിപ്പ് നടന്നത്. 8 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. 10 ദിവസമാണ് ലോകകപ്പ് നടക്കുക. ഇന്ത്യ ഉൾപ്പെടെ ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീൽ, ഇംഗ്ലണ്ട്, ഹങ്കറി, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ലോകകപ്പിൽ മത്സരിക്കും.

Read More

ന്യൂഡൽഹി: മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പൂജയെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തത് സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണത്തിന് പിന്നാലെ ഇതിനെ തള്ളി വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. യഥാര്‍ത്ഥ സംഭവം അധികൃതര്‍ മറച്ചുവയക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ ആരോപണം.

Read More

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോ​ഗസ്ഥൻ കെ.ആർ. ജ്യോതിലാലിന് പൊതുഭരണ സെക്രട്ടറിയായി വീണ്ടും നിയമനം നൽകി പിണറായി സർക്കാർ. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിലായിരുന്നു ​കെ.ആർ. ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ജ്യോതിലാലിനെ മാറ്റിയതോടെയാണ് അന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്. എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകിക്കൊണ്ടുള്ള ഉത്തരവ് കൂടി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മൃ​ഗസംരക്ഷണ വകുപ്പിന്റെയും മൃ​ഗശാലാ വകുപ്പിന്റെയും അധിക ചുമതല കൂടിയാണ് ശിവശങ്കറിന് നൽകിയിട്ടുള്ളത്. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ ​ഗവർണറെ അറിയിച്ചത്. രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് അന്ന് ഗവർണറെ ചൊടിപ്പിച്ചത്.…

Read More

തിരുവനന്തപുരം: ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ നാളെ വിധിക്കും. കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് കേസിൽ വധി പറയുന്നത്. പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല. 2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടുപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്.രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ്…

Read More

തിരുവനന്തപുരം: ഇന്നലെ സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ വർക്ക്ഷോപ്പിലാണുള്ളത്. ഇന്നലെ വൈകുന്നേരമാണ് കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.

Read More

ഭോപ്പാൽ: ബലാത്സംഗ കേസിൽ പ്രതിയായ വിദ്യാർത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് “ഭയ്യ ഈസ് ബാക്ക്” എന്നെഴുതിയ പോസ്റ്ററുകളും ഹോർഡിംഗുകളും പ്രദർശിപ്പിച്ച സംഭവത്തിൽ അമർഷം രേഖപ്പെടുത്തി സുപ്രീം കോടതി. എബിവിപി നേതാവായ ശുഭാങ് ഗോണ്ടിയയാണ് കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവ്. മധ്യപ്രദേശിൽനിന്നുള്ള പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയായ പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരി​ഗണിക്കുമ്പോഴാണ് കോടതി അമർഷം അറിയിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പെൺകുട്ടിയുടെ പരാതി. ഇക്കഴിഞ്ഞ നവംബറിലാണ് ഗോണ്ടിയയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുമ്പോൾ കേസിന്റെ ഗൗരവവും കേസുമായി ബന്ധപ്പെട്ട വസ്തുതകളും കോടതി പരിഗണിച്ചില്ലെന്ന് പരാതിക്കാരി സുപ്രീംകോടതിയിൽ പരാതിപ്പെട്ടു. ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ശുഭാം​ഗ് ​ഗോണ്ടിയയോട് കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ പ്രതികരണവും കോടതി നേടിയിട്ടുണ്ട്.

Read More

കോഴിക്കോട്: മുക്കം കെ എം സി ടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം. വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു. ശമ്പളം നൽകാത്തതിനാൽ അധ്യാപകർ നടത്തിയ സമരത്തിനെ തുടർന്ന് പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട 600 വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ തോറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.

Read More