Author: News Desk

അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു“ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!” – ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

Read More

പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം. ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്‌റ്റേഷൻ പരിധിയാലണ് സംഭവം. പരുക്കേറ്റ ശ്രീനവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതക ശ്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

Read More

ശ്വാസത്തിൽ നിന്ന് കൊവിഡ് 19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ഉപകരണമായ ഇൻസ്‌പെക്‌റ്റ് ഐആർ ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അടിയന്തര ഉപയോഗ അനുമതി നൽകി.ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. InspectIR കൊവിഡ് 19 ബ്രീത്ത്‌ലൈസർ ഓഫീസുകളിലും ആശുപത്രികളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും ഉപയോഗിക്കാമെന്നും എഫ്ഡിഎ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ഫലം അറിയാനാകുമെന്നും എഫ്ഡിഎ അവകാശപ്പെടുന്നു. കൊവിഡ‍് 19നുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കൊപ്പം സംഭവിക്കുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജിക്കൽ ഹെൽത്തിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ പറഞ്ഞു. പോസിറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2 ശതമാനം കൃത്യവും നെഗറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ 99.3 ശകമാനം കൃത്യവും ആണെന്ന് എഫ്ഡിഎ വ്യക്തമാക്കി. ഇൻസ്‌പെക്‌റ്റ് ഐആർ ആഴ്ചയിൽ ഏകദേശം 100 ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഓരോന്നും പ്രതിദിനം ഏകദേശം…

Read More

ഹനുമാൻ ജയന്തി യോടനുബന്ധിച്ച് ഹനുമാന്റെ പടുകൂറ്റൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയാകുന്നത്. 108 അടി ഉയരമുള്ളതാണ് പ്രതിമ. ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരം രാജ്യത്തുടനീളം നിര്‍മ്മിച്ച നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് ഇത്. ഗുജറാത്തിലെ മോര്‍ബിയിലെ കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2010 ലാണ് ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരമുള്ള ആദ്യ പ്രതിമ സ്ഥാപിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്താണ് മൂന്നാമത്തെ പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹനുമാൻ വിശ്വാസികളായ ജനങ്ങൾ ഹനുമാന്റെ ജന്മദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഹനുമാൻ ജയന്തി. ഈ വര്‍ഷം ഏപ്രിൽ 16നാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്.

Read More

കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഹൃദിന്‍.12.30തോടെയായിരുന്നു അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്. ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍ മരണപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ കോഴിക്കേട്ടെത്തിയതായിരുന്നു.

Read More

പഞ്ചാബിൽ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ. ജൂലൈ ഒന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ വരും. അധികാരത്തിലേറി ഒരു മാസം തികയ്ക്കുമ്പോഴാണ് മുഖ്യ വാഗ്ദാനം ആം ആദ്മി സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്. സൗജന്യ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ ഇന്ന് വിശദീകരിക്കും. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്രിവാളുമായി ഡൽഹിയിലെത്തി മുഖ്യമന്ത്രി ഭഗവന്ത് മൻകൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനം. പഞ്ചാബിൽ നിലവിൽ കാർഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്കദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യമായി നൽകുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന പ്രചാരണ അജണ്ടയായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. ഡൽഹി മോഡൽ കൂടുതൽ സൗജന്യ…

Read More

തമിഴ്‌നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയിൽ നിന്ന് ആളുകൾ മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന മീനാക്ഷി തിരുക്കല്യാണത്തിനും ഇന്നത്തെ ആറാട്ട് ചടങ്ങിനും ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. മധുര ചിത്തര ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് കല്ലഴഗറുടെ വൈഗ നദീ പ്രവേശം. ഇതിന് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് പേരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകൾ മെയ് ഒന്നു മുതൽ വർധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആൻ്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആൻ്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. 17 വര്‍ഷം മുമ്പാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍തഥി ശ്യാമള്‍ മണ്ഡല്‍ കൊലചെയ്യപ്പെടുന്നത്. പത്ത് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. രണ്ട് കുറ്റങ്ങളില്‍ രണ്ട് ജീവപര്യന്തം വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

Read More

തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂ​ഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. പ‍ഞ്ചായത്തിൽ പണം അടച്ച ശേഷം വീടിന്റെ രണ്ടാംനില നിർമ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീട് നിർമ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ റെയിൽ അധികൃതർ വിശദീകരണവുമായെത്തിയതും വീട് നിർമ്മാണത്തിന് അനുമതി നൽകിയതും.

Read More