- മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
- തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
- എംഎം മണി ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തില്‍
- കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും ആരംഭിച്ചു
- ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാന ദാനം നിർവഹിച്ചു
- സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ അന്തരിച്ചു
- ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാനുള്ളത് 4 പേര് കൂടി
- പ്രായപരിധി മാനദണ്ഡം കമ്യൂണിസ്റ്റ് രീതിയല്ല, എടുത്തുകളയുന്നതാണ് ഭംഗി; ജി. സുധാകരന്
Author: News Desk
തിരുവനന്തപുരം; വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങള്‍ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരേ മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം നിയമ ലംഘനങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൈലന്‍സറുകള്‍ ഉള്‍പ്പെടെ അനധികൃത മാറ്റങ്ങള്‍ വരുത്തി ഇത്തരക്കാര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നു. ഇത് റോഡുപയോക്താക്കളെ മാത്രമല്ല, വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷന് സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്ബോള്‍ 3,552 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിന് 2,092 കേസുകളും, പൊതുനിരത്തിലെ അപകടകരമാംവിധമുളള അഭ്യാസപ്രകടങ്ങള്ക്ക് 1,460 കേസുകളുമാണ് മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ വാഹനങ്ങളിലെ തീവ്ര ശബ്ദങ്ങള്‍ ശിശുക്കള്‍…
സി ബി എസ് ഇ 9-ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും; ഉത്തരങ്ങള്‍ മത്സരിച്ചെഴുതി കുട്ടികള്‍; ഇത്തവണ ആരും തോല്‍ക്കില്ലെന്നുള്ള ഉറപ്പും!
കൊച്ചി: സി ബി എസ് ഇ പരീക്ഷയില്‍ ദക്ഷിണ കൊറിയന്‍ സംഗീതബാന്‍ഡ് ആയ ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും. ചോദ്യങ്ങള്‍ കണ്ടതോടെ ഉത്തരങ്ങള്‍ എഴുതാനുള്ള കുട്ടികളുടെ താല്പര്യവും വര്‍ധിച്ചു. മത്സരിച്ചാണ് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത്. ഒമ്ബതാം ക്ലാസിലെ ഇന്ഗ്ലിഷ് പരീക്ഷയിലാണ് ലോക പ്രശസ്ത ബാന്‍ഡിനെക്കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്. ബിടിഎസ് ലോകമാകെ പടര്‍ന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. കെ പോപ്പിലെ മറ്റു ബാന്‍ഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. സംഗീതലോകത്തിന് ബിടിഎസ് ഇതുവരെ നല്കിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളും എന്തൊക്കെയാണെന്നും ചോദിച്ചിട്ടുണ്ട്. മറ്റു കെപോപ് ബാന്‍ഡുകളായ ബ്ലാക്പിങ്ക്, എക്സോ, സ്ട്രേ കിഡ്സ്, ടൈ്വസ്, ഗേള്‍സ് ജെനറേഷന് തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുള്ള ദീര്‍ഘമായ പാരഗ്രാഫ് ചോദ്യപേപറില്‍ നല്കിയിരിക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. പാരഗ്രാഫില്‍ നിന്നും ഉത്തരങ്ങള്‍ കണ്ടെത്തി ഒറ്റ വാക്കിലോ വാചകത്തിലോ ആണ് ഉത്തരങ്ങള്‍ എഴുതേണ്ടത്. ബിടിഎസിനെക്കുറിച്ചുള്ള ചോദ്യം ഉള്‍പെട്ട പരീക്ഷ പേപറിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികള്‍ തന്നെയാണ്…
‘വര്‍ഷങ്ങളോളം റേപ്പിന് ഇരയായതിന് ശേഷം പിന്നീട് തുറന്നുപറയുന്നവരോട് യോജിപ്പില്ല’: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ കെ ശൈലജ
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ സ്ത്രീ ശാക്തീകരണ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വര്‍ഷങ്ങളോളം റേപ്പിന് ഇരയായ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് അത് തുറന്നു പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിയ്ക്കണം എന്നായിരുന്നു മുന്‍ മന്ത്രിയുടെ പരാമര്‍ശം. ‘ഒരു കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ട്. ചിലര്‍ പറയുന്നത് കേള്‍ക്കാം വര്‍ഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാന്‍ എന്തിന് വര്‍ഷങ്ങളോളം കാത്തു നില്ക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോള്‍ പറയണം. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം’, അവര്‍ പറഞ്ഞു. ‘ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആര്‍ജ്ജവമില്ലെങ്കില്‍ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ നില്‍ക്കണം,’ കെകെ ശൈലജ അഭിപ്രായപ്പെട്ടു. ‘തന്റേടം എന്നത് അഹങ്കാരമല്ല, അത് തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസത്തിലേക്ക് വരാന്‍ കഴിയണം. കൂട്ടത്തില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍…
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോടെണ്ണല്‍ പുരോഗമിക്കെ ഉത്തരാഖണ്ഡില്‍ 42 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പഞ്ചാബ് ഒഴികെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പഞ്ചാബ് മോഗയില്‍ ജനവിധി തേടിയ കോണ്‍ഗ്രസ് സ്ഥാനര്‍ഥി മാളവിക സൂദ് പിന്നിലെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. അതേസമയം പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്.
ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം: കോണ്‍ഗ്രസും ബി.എസ്.പിയും അപ്രസക്തമാകുന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തില്‍ വളരെ അകലെയാണ്. ഇതുവരെയുള്ള ഫല സൂചനകളില്‍ വ്യക്തമാകുന്ന മറ്റൊരു കാര്യം കോണ്‍ഗ്രസും മായാവതിയുടെ ബി.എസ്.പിയും സംസ്ഥാനത്ത് കൂടുതല്‍ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും നേടാനാകാത്ത വിധം വിയര്‍ക്കുകയാണ് ബി.എസ്.പിയും കോണ്‍ഗ്രസും. 280 ഒാളം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ്.പി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റുകളിലും ബി.എസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ചു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 2017 ല്‍ 312 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ അത്രയും മികച്ച പ്രകടനം നടത്താനായിട്ടുണ്ടോയെന്ന് വ്യക്തമാകാന്‍ ഫലം പൂര്‍ണമായും പുറത്തുവരുന്നത് വരെ കാത്തിരിക്കണം. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന എസ്.പി ഇതിന്റെ ഇരട്ടിയിലധികം സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബി.എസ്.പിക്ക് 3 സീറ്റുകളില്‍…
തിരുവനന്തപുരം: പാഴ് വസ്തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ് പുറത്തിറക്കി. കേരള സ്ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന്റെ (കെഎസ്എംഎ) നേതൃത്വത്തില്‍ പുറത്തിറക്കിയ ആപ്പിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രം പൊതുജനങ്ങള്‍ക്ക് ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഈ ചിത്രങ്ങള്‍ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ വ്യാപാരികള്‍ക്ക് ലഭിക്കും. തുടര്‍ന്ന് അവര്‍ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് പാഴ്വസ്തുക്കള് ശേഖരിക്കും. മാസ്കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് വി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ പി എ ഷെരീഫ്, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജമീല ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ എൻ എൽ നേതാക്കളെ പുറത്താക്കി കൊണ്ടുള്ള വ്യാജ ദേശീയ കമ്മറ്റി തീരുമാനം തള്ളിക്കളയുന്നു: ഐ എം സി സി
മനാമ : കേരള സംസ്ഥാന ഐ എൻ എൽ പ്രസിഡന്റ് പ്രൊഫസർ എ പി അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറി സി പി നാസർകോയ തങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി കൊണ്ടുള്ള വ്യാജ ദേശീയ കമ്മറ്റിയുടെ തീരുമാനം തള്ളിക്കളയുന്നതായി ബഹ്റൈൻ ഐ എം സി സി യുടെ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം പ്രസ്ഥാവിച്ചു. കഴിഞ്ഞ പതിനേഴു വർഷമായി ഒരിക്കൽ പോലും മെമ്പർഷിപ്പോ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുപ്പൊ നടത്താത്തെയാണ് അഖിലേന്ത്യാ കമ്മറ്റി എന്ന പേരിൽ ചിലർ ഓൺലൈൻ വഴി യോഗം ചെർന്നതായി പറയുന്നത് . മെമ്പർഷിപ് അടിസ്ഥാനത്തിൽ ജനാധിപത്യ രീതിയിൽ നിലവിൽ വന്ന കേരള സംസ്ഥാന കമ്മറ്റിയേയോ അതിന്റെ ഭാരവാഹികളെയോ നീക്കം ചെയ്യാനോ പുറത്താക്കാനോ ഒരു അവകാശവും ഇല്ലാത്ത ഇത്തരക്കാരുടെ നീക്കങ്ങൾ കേരളത്തിലെ ഐ എൻ എൽ പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ബഹ്റൈൻ ഐ എം സി സി സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു. നേരത്തെ തമിഴ്നാട്…
ഹൈദരലി തങ്ങൾ വിനയവും ലാളിത്യവും സമന്ന്വയിച്ച മഹാൻ: ബഹ്റൈൻ കെഎംസിസി അനുശോചന സംഗമം സംഘടിപ്പിച്ചു
മനാമ: വിനയവും ലാളിത്യവും സമന്വയിച്ച മഹാനും എല്ലാവരുടേയും സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിച്ച ഈ കാലഘട്ടത്തിന്റെ കാവൽക്കാരനുമായിരുന്നു നമ്മോട് വിട പറഞ്ഞ ഹൈദർ അലി തങ്ങളെന്ന് കെഎംസിസി ബഹ്റൈൻ ഒരുക്കിയ അനുശോചന സംഗമത്തിലെ പ്രാസംഗികർ ചൂണ്ടികാട്ടി. ബഹ്റൈൻ കെഎംസിസി ഹാളിൽ തിങ്ങി നിറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ശേഷം നടന്ന അനുശോചന സംഗമത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ പെട്ട വിവിധ സാമൂഹ്യ സാംസ്കാരിക, മത വേദികളിലെ നേതാക്കൾ പങ്കെടുത്തു.നേരത്തെ നടന്ന മയ്യിത്ത് നമസ്കാരത്തിൽ അലി കെ ഹസ്സൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ജീവിതത്തിലുടനീളം വിശുദ്ധിയുടെ വെണ്മ കാത്തുസൂക്ഷിക്കുകയും മത സൗഹാർ ദത്തിന്റെ കൊടിയടയാളം ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹാ വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്നു നേതാക്കൾ ഉണർത്തി. കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കണ്ട തങ്ങൾ വിവാദങ്ങളോട് അകലം പാലിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നുവെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി. തങ്ങളുടെ വിനയവും കളങ്കമില്ലാത്ത മനസ്സും ഏവരേയും ആകർഷിക്കുന്ന…
സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനം:വിരമിക്കൽ പ്രഖ്യാപിച്ചു ശ്രീശാന്ത്
കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്കോട്ടിൽ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ കളിച്ച് 2 വിക്കറ്റുകൾ വീഴ്ത്തി.
കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.