Author: News Desk

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്.അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അര്‍ഹരായ ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും സഹായം ലഭിക്കും.പ്രവാസിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വിലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷാകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്‌സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പദ്ധതി വഴി ഇതുവരെ 341 പേര്‍ക്ക് 25,000 രൂപ വീതം വിതരണം…

Read More

കൊച്ചി: രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടൻ പ്രഭാസ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. എല്ലായിടത്തും സ്ത്രീകൾ പിന്തുണയ്ക്കപ്പെടേണ്ടവരാണെന്നും സിനിമ മേഖലയിൽ മാത്രമുണ്ടായാൽ പോരെന്നും ഭാവിയിൽ സ്ത്രീ സമൂഹം ശക്തരായി മാറുമെന്നും പ്രഭാസ് പറഞ്ഞു. നാളെ ഈ ലോകം ഭരിക്കുന്നതും ഒരുപക്ഷെ അവരാകുമെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാധ കൃഷ്ണ കുമാറാണ് രാധേ ശ്യാം എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. തികച്ചും പ്രണയാതുരമായ ചിത്രമാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മാർച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ എന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന മറ്റൊരു ചിത്രം. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Read More

തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമാണ് സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Read More

ചെന്നൈ: മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം. പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നൽകിയത്. വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു. 2021 മെയ് 20ന് പേരറിവാളന് പരോൾ നൽകിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിരുന്നത്. പേരറിവാളന്റെ അമ്മ അർപുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു പരോൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ പേരറിവാളന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണമെന്നായിരുന്നു അർപുത അമ്മാളിന്റെ അപേക്ഷ. പുഴൽ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്. രാജീവ് ഗാന്ധി…

Read More

കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ ഫോണുകള്‍ സമര്‍പ്പിച്ച്‌ ഡാറ്റ നീക്കം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് 75,000 രൂപ ലഭിച്ചതായി ലാബ് ജീവനക്കാരന്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരന്‍ സുഗീന്ദ്ര യാദവിന്റെ മൊഴി. ലാബിലെ കമ്ബ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ആകെ നാല് ഫോണുകളാണ് മുംബൈയിലെ ലാബില്‍ ദിലീപ് സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമേ കോടതിയില്‍ ഹാജരാക്കിയുള്ളൂ. മറ്റ് രണ്ട് ഫോണുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. മുംബൈയിലുള്ള ലാബ് ദിലീപിന് പരിചയപ്പെടുത്തിയത് ഇന്‍കം ടാക്‌സ് അസി.കമ്മീഷണര്‍ ആയിരുന്ന വിന്‍സന്റ് ചൊവ്വല്ലൂരാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ലാബില്‍ മറ്റ് പല അനധികൃത ഇടപാടുകളും നടക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രൊഡക്ഷന്‍ മാനേജര്‍ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡ് ദിലീപ്…

Read More

റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിൽ അകപ്പെട്ടുപോയ തന്നെ രക്ഷിച്ച ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രക്കും നന്ദിയറിയിച്ച് പാകിസ്ഥാൻ വിദ്യാർത്ഥിനി. അസ്മ ഷഫീക്ക് എന്ന പെൺക്കുട്ടിയെയും സുഹൃത്തുക്കളെയുമാണ് കീവിലെ ഇന്ത്യൻ എംബസി യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്. തങ്ങളെ രക്ഷിച്ചതിന് പാകിസ്ഥാനി പെൺകുട്ടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ എംബസിക്കും നന്ദി പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. https://youtu.be/SFXF1Hm3CYE ‘പ്രതിസന്ധിഘട്ടത്തിൽ അകപ്പെട്ട ഞങ്ങളെ സഹായിച്ചതിന് ഇന്ത്യൻ എംബസിക്ക് നന്ദി, ഇന്ത്യൻ പ്രധാനമന്ത്രിക്കും നന്ദി, സുരക്ഷിതമായി നാട്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.’- അസ്മ വീഡിയോയിൽ പറഞ്ഞു. യുക്രെയ്നിൽ നിന്ന് സ്വന്തം നാട്ടിലെ പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യയായിരുന്നു തുടക്കം മുതൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രക്ഷാദൗത്യം ഓരോ ദിനവും ഊർജിതമാക്കി.

Read More

കൊച്ചി : ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തിൽ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ശിവ എന്ന യുവാവ് നേരത്തെ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ നേരത്തെയും വഴിയരികിൽ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെൺകുട്ടി പറയുന്നു. ഇന്നലെ സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം…

Read More

തിരുവനന്തപുരം: കല്ലമ്ബലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാല് പോലീസുകാരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കല്ലമ്ബലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. എന്നാല്‍ പോലീസിനെ കണ്ട് അക്രമാസക്തനായ ഇയാള്‍ ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റവരില്‍ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകള്‍ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റത്.

Read More

തിരുവനന്തപുരം: പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കേരള പൊലീസ്. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്ബിലെ പെട്രോള്‍ പമ്ബില്‍ നിന്നുളള ഇന്ധന വിതരണമാണ് നിര്‍ത്തിയത്.സര്‍ക്കാര്‍ അനുവദിച്ച തുക കഴിഞ്ഞെന്ന് കാണിച്ചാണ് ഇന്ധന വിതരണം നിര്‍ത്തിയത്. അതേസമയം, കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ പേരൂര്‍ക്കട, എസ് എ പി ക്യാമ്ബ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് പെട്രോള്‍ പമ്ബിലേക്ക് ഇന്ധനം വാങ്ങുന്നതിനായി തുക അനുവദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിനോട് അധിക തുക അനുവദിക്കാന്‍ ആവിശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടിയുളള അപേക്ഷ സര്‍ക്കാരിന് നല്‍കി. എന്നാല്‍, സര്‍ക്കാര്‍ അപേക്ഷ നിരാകരിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, നിലവിലെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം. തുക അനുവദിക്കാത്ത സാഹചര്യത്തില്‍ പോലീസ് പമ്ബില്‍ നിന്നും ഇന്ധനം ലഭ്യമാകില്ല. എന്നാല്‍, യൂണിറ്റ് മേധാവികള്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് ഡി ജി പി വ്യക്തമാക്കുന്നു.…

Read More

കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം ഉണ്ടായതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തം ഉണ്ടായത്. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. മൂന്ന് മണിയോടെ ആളിപ്പടര്‍ന്ന തീ അഞ്ച് മണിയോടെയാണ് അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഓര്‍ഡറുകള്‍ അനുസരിച്ച് വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍…

Read More