ആലപ്പുഴ: കോൺഗ്രസിൻറെ ജനറല്‍ സെക്രട്ടറിയിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതിന് വേണ്ടി കെ സി വേണുഗോപാല്‍ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഇമേജ് കളയിക്കുന്നതില്‍ പ്രധാനി വേണുഗോപാലെന്നും ആരിഫ് വിമർശിച്ചു.
രാഹുലും പ്രിയങ്കയും ഒരുമിച്ച് ആലപ്പുഴയിൽ വന്നാലും ഒരു ചുക്കും സംഭവിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നാം കണ്ടതാണ്. രാഹുലും പ്രിയങ്കയും അരിത ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ എന്ത് ഓളമായിരുന്നു? എന്നിട്ട് എന്തായി എന്നും അരിത തോറ്റില്ലേ എന്നും ആരിഫ് ചോദിച്ചു.