മനാമ: അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി സഹകരിച്ച് നടത്തുന അൽ ഫുർഖാൻ സ്പോർട്ട്്സ് ഫെസ്റ്റ് നാളെ അറാദ് മുഹറഖ് ക്ലബ്ബിൽവെച്ച് നടക്കും. വിവിധ മദ്റസകളിലെ വിദ്യാർത്ഥികൾ കായിക മൽസരത്തിൽ പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു. മുപ്പതിൽ കൂടുതൽ ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങൾ വിവിധ ടീം ഗ്രൂപ്പുകൾ തമ്മിലാണ് നടക്കുക. കഴിഞ്ഞ ദിവസം അൽ ഫുർഖാൻ സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. അൽ ഫുർഖാൻ മദ്റസ പ്രിൻസിപ്പാൾ സൈഫുള്ള കാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബു റഹ്മാൻ എടച്ചേരി, മനാഫ് കബീർ, ആഷിഖ് എംപി, ജാഫർ മൊയ്ദീൻ, അനൂപ് തിരൂർ, ഇല്യാസ് കക്കയം, പ്രസൂൺ, മുന്നാസ് ഫാറൂഖ് മാട്ടൂൽ, ആഷിഖ്, അബ്ദുല്ല പുതിയങ്ങാടി, കെപി യൂസുഫ്, എന്നിവർ പങ്കെടുത്തു. സുഹൈൽ മേലടി സ്വാഗതവും സഫീർ നന്ദിയും പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി