മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ സൂഖ് വാഖിഫിൽ സീനിയർ കമ്പനി മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ബഹ്റൈനിലെ 17-ാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ലോകത്തെ 267മത് ശാഖയാണ് പുതിയതായി തുറന്നിരിക്കുന്നതെന്നും, ഉപഭോക്താക്കളുടെ ആവശ്യകതകളനുസരിച്ചുള്ള സേവനം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.
ഹമദ് ടൗണിലെ പുതിയ ശാഖ കുടുതൽ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സ്ഥാപനത്തിന് അവസരമൊരുക്കുമെന്ന് ലുലു എകസ്ചേഞ്ച് സി.ഒ.ഒ നാരായൺ പ്രധാൻ പറഞ്ഞു. ഉപഭോക്താക്കൾക്കായി വാല്യൂ ആഡഡ് ലോയൽറ്റി പ്രോഗ്രാം ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ വ്യക്തിപരമായി അഭിസംബോധന ചെയ്യാൻ റിലേഷൻഷിപ്പ് മാനേജരെ നിയോഗിച്ച ആദ്യസ്ഥാപനവും ലുലു എക്സ്ചേഞ്ചാണ്.സ്ഥാപനത്തിന്റെ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി സൗകര്യപ്രദവും പരിപൂർണ സുരക്ഷിതത്വം ഉള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”