കൊല്ലം: കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകൾ ആരംഭിച്ചു. 16,17,18 ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ന് കാര്യം, ഇടത്തറ, അറ്റുപുറം, പുല്ലുപണ വാർഡുകൾ കേന്ദ്രീകരിച്ച് കാര്യം ജഗ്ഷനിലാണ് ക്യാമ്പ് നടന്നത്.
ജനങ്ങളുടെ ഇടയിൽ നല്ല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്, എല്ലാ വീട്ടിലെയും വളർത്തുനായ്ക്കളെയും കൊണ്ട് ക്യാമ്പിലെത്തുന്ന കാഴ്ചയാണ് കാണാനായത്.
കാര്യം കൂടാതെ ആൽത്തറമൂട്, കടയ്ക്കൽ മൃഗാശുപത്രി, ചിങ്ങേലി എന്നിവിടങ്ങളിലും സമാനമായ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസെൻസ് നൽകുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. കാര്യം ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മെമ്പർമാരായ അരുൺ, ഷാനി, വി. ബാബു, റീന, മൃഗാശുപത്രി ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം