വലന്‍സിയയുടെ അര്‍ജന്റീന താരം എസെകെല്‍ ഗാരെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ലാലിഗയിലെ ആദ്യ കൊറോണ സ്ഥിരീകരണമാണിത്.വലന്‍സിയയിലെ ശ്രദ്ധേയനായ ഡിഫന്‍ഡര്‍ കൂടിയാണ് താരം. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍ ഇതോടെ വലസിയ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. അറ്റ്ലാന്റയ്ക്ക് എതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ ഗാരെ ഉണ്ടായിരുന്നില്ല എന്നത് കുറച്ചെങ്കിലും ആശ്വാസം നല്കുന്ന കാര്യമാണ്.
ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെയ്ക്കുകയാണ്. ഇതിനകം തന്നെ പല മത്സരങ്ങള്‍ മാറ്റിവെക്കുകയും, നിര്‍ത്തലാക്കുകയും ചെയ്തു. കൂടാതെ നിരവധി ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇതൊനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ അടക്കം നിരവധി താരങ്ങള്‍ നിരീക്ഷണത്തിലുമാണ്.