ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോൾ നേട്ടമാണ് എടികെയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
കാണികളുടെ ആരവമില്ലാതെ ആരംഭിച്ച കലാശപ്പോരാട്ടത്തിന്റെ തുടക്കത്തിലെ തന്നെ കൊൽക്കത്ത തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പത്താം മിനിറ്റിൽ തന്നെ ജാവി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിറ്റിൽ ഗാർഷ്യയിലൂടെ എടികെ ലീഡുയർത്തി.
69-ാം മിനിറ്റിൽ വാൾസ്കിസാണ് ചെന്നൈയ്ക്ക് വേണ്ടി ആശ്വസ ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ജാവിയിലൂടെ എടികെ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു.