കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പ് എയർ സുവിധയിൽ കോവിഡ്-19 ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കേന്ദ്ര സർക്കാർ പിന്‍വലിച്ചേക്കും. വാക്സിനെടുത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടിവരില്ല. പക്ഷേ ആരോഗ്യ സാക്ഷ്യ പത്രം നൽകണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എയർ സുവിധയുടെ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ നിബന്ധനകളിൽ ഇളവ് നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

