മനാമ: ആം ആദ്മി ബഹ്റൈൻ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികം ആഘോഷിക്കുന്നു. ആഗസ്റ്റ് 26ന് വൈകുന്നേരം 6.30 മുതൽ സഗയ റെസ്റ്റോറന്റിൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കലാപരിപാടികളും ഉണ്ടായിരിക്കും.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/eRn9xiYEfs7DU4JC6
ജൂനിയർ & സീനിയർ കാറ്റഗറിയിൽ നടത്തപ്പെടുന്ന പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രെജിസ്റ്റർ ചെയ്യാവുന്നതാണ്.
മറ്റ് കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർക്കും മുകളിലെ ഫോം പൂരിപ്പിക്കുകയോ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ആം ആദ്മി ബഹ്റൈൻ കമ്യുണിറ്റിയുടെ ഭാഗമാകുവാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Gan8RxVA8gb8B6fKl6BxKg