കർണാടക : ബെംഗളൂരുവിലെ ശ്രീരംഗപട്ടണത്തെ രംഗനത്തിട്ടു പക്ഷിസങ്കേതത്തിന് റാംസർ സൈറ്റ് പദവി നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കർണ്ണാടകയിൽ ഈ പദവി ലഭിക്കുന്ന ആദ്യ തണ്ണീർത്തടമാണ് രംഗനത്തിട്ടു. ഇതുവരെ രാജ്യത്തെ 64 തണ്ണീർത്തടങ്ങൾക്കാണ് റാംസർ പദവി ലഭിച്ചിട്ടുള്ളത്. 1971 ഫെബ്രുവരി 12 ന് ഇറാനിലെ റാംസർ പട്ടണത്തിൽ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ച കരാർ പ്രകാരം, പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്.
കാവേരി നദിക്ക് സമീപം 40 ഏക്കറിലധികം വിസ്തൃതിയിൽ ചിതറിക്കിടക്കുന്ന ആറ് ദ്വീപുകളുടെ സംഗമസ്ഥാനമാണ് കർണാടകയുടെ പക്ഷികാശിയെന്ന് അറിയപ്പെടുന്ന രംഗനത്തിട്ടു. ഇന്ത്യയുടെ പക്ഷിമനുഷ്യനായ ഡോ.സലിം അലിയാണ് ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞത്. 1940-ൽ രംഗനത്തിട്ടുവിനെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. ഓരോ വർഷവും നവംബർ മുതൽ ജൂൺ വരെ 200 ലധികം വ്യത്യസ്ത ദേശാടനപ്പക്ഷികൾ രംഗനത്തിട്ടുവിലേക്കു വരുന്നു. തടാകക്കരയിലെ മരത്തിന്റെ മുകളിൽ കൂടുകൂട്ടി മുട്ടയിടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്ത ശേഷം ഇവ യാത്രയാകും. വർണ്ണകൊക്ക്, ചേരാകൊക്കൻ, ചട്ടുക്കൊക്കൻ, കന്യാസ്ത്രീകൊക്ക്, വെള്ള അരിവാൾ കൊക്കൻ തുടങ്ങിയ ദേശാടനപ്പക്ഷികളുടെ നിര നീളുന്നു. ഇതുകൂടാതെ, 188 ഇനം സസ്യങ്ങൾ, 69 ഇനം മത്സ്യങ്ങൾ, 30 ഇനം ചിത്രശലഭങ്ങൾ, 12 ഇനം തവളകൾ, മഗ്ഗർ മുതലകൾ, സ്മൂത്ത് കോട്ടഡ് നീർനായ എന്നിവയും രംഗത്തിട്ടുവിലെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്.
Trending
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി

