വാഷിംഗ്ടൺ ഡി സി : പ്രസിഡൻറ് ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് ശനിയാഴ്ച (ജൂലൈ 30)വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ജൂലൈ 21നാണ് ബൈഡനു കോവിഡ് പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത്. കാര്യമായിരോഗലക്ഷണങ്ങളൊന്നും അന്ന് ബൈഡൻ പ്രകടിപ്പിച്ചിരുന്നില്ല. കോവിഡിനുള്ള പ്രതിരോധ മരുന്നുകൾ ബൈഡനു നൽകിയിരുന്നു . കോവിഡ് റിസൾട് നെഗറ്റീവ് ആയതിനുശേഷം വീണ്ടും കർമ്മ രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവാണെന്നു ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ കോണർ സ്ഥിരീകരിച്ചത്. പൂർണ്ണ വാക്സിനേഷനും രണ്ട് ബൂസ്റ്റർ ഡോസും എടുത്തിട്ടുള്ള ബൈഡനു ഇപ്പോഴും കാര്യമായി രോഗലക്ഷണങ്ങളൊന്നു ഇല്ലന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. വീട്ടിലേക്ക് മടങ്ങുന്നതിനും നേരത്തെ തയാറാക്കിയിട്ടുള്ള പരിപാടികളും നെഗറ്റീവ് ടെസ്റ്റ് റിസൾട് ലഭിക്കുന്നതുവരെ റദ്ദ് ചെയ്തതായും അറിയിച്ചിട്ടുണ്ട് . സെൽഫ് ക്വാറന്റൈനിലാണെങ്കിലും ഔദ്യോഗീക ഭരണ കാര്യങ്ങളെല്ലാം ഓൺലൈനിലൂടെ നിർവഹിക്കുന്നുണ്ട് .
Trending
- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും