കൊല്ലം: കൊല്ലം കളക്ടറേറ്റിൽ വന മഹോത്സവ വാരാചരണവും, “സേവ് ചെങ്കുറിഞ്ഞി” ക്യാമ്പും സംഘടിപ്പിച്ചു.
അപൂർവ്വ സസ്യ ജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നടത്തി വരുന്ന വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി കൊല്ലം കലക്ട്രേ റ്റിൽ സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ, IAS ചെങ്കുറിഞ്ഞി തൈ നട്ടുകൊണ്ട് ഉത്ഘാടനം ചെയ്തു.
പ്രകൃതി വിസ്മയങ്ങളാണ് സസ്യ വൈവിദ്ധ്യത്തിലൂടെ നാം കണ്ട് അനുഭവിച്ച് അറിയുന്നതെന്നും, നമുക്ക് ചുറ്റുമുള്ള, അപൂർവ്വ പുഷ്പങ്ങളും, ചെടികളും, പുതു തലമുറക്കായി കാത്തുവയ്ക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും കളക്ടർ പറഞ്ഞു.
വംശനാശം നേരിടുന്ന അപൂർവ്വ ഇനമായ ചെങ്കുറി ഞ്ഞിക്ക് ശെന്തുരുണി വണ്യജീവി സാങ്കേതത്തിൽ സംരക്ഷണം വനം വകുപ്പ് ഒരുക്കുന്നുണ്ട്.
വംശനാശം നേരിടുന്ന ഈ സസ്യത്തിന് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യം കൂടി ഈ കാമ്പയിന്റെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് കളക്ടറേറ്റിലെ ഉദ്യനത്തിൽ ചെങ്കുറിഞ്ഞി നട്ടത്.
ജില്ലയിലെ സ്കൂളുകളിലടക്കം ഈ പദ്ധതി വ്യാപിപ്പിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.