ആലപ്പുഴ : പിന്നണി ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ മെഗാഷോ വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിലാണ് സംഭവം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് തിരുവനന്തപുരം സ്വദേശിയായ ഇടവ ബഷീർ .സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. രഘുവംശം എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ചലച്ചിത്ര ഗാനം പാടിയത്.