ടെക്സസ്: ടെക്സസ് സ്ക്കൂള് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു അദ്ധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തവെ മെയ് 26 വ്യാഴാഴ്ച കുഴഞ്ഞുവീണു മരിച്ചു.
റോസ് എലിമെന്ററി സ്കൂളിലെ എല്ലാവര്ക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇര്‍മാഗാര്‍സിയ. കഴിഞ്ഞ 24 വര്‍ഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു. ഇര്‍മാ ഗാര്‍സിയായുടെ സഹപ്രവര്‍ത്തക ഇവാ മിലെസാണ് മരിച്ച രണ്ടാമത്തെ അദ്ധ്യാപിക.
ക്ലാസിലെ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് ഇര്‍മക്ക് വെടിയേറ്റതെന്ന് മകന് ക്രിസ്റ്റിന് ഗാര്‍സിയ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇര്‍മയുടെ സംസ്കാരത്തിന് ആവശ്യമായ പൂക്കള്‍ വാങ്ങുന്നതിനിടയിലാണ് ഗാര്‍സിയ കുഴഞ്ഞുവീണത്. കുടുംബാംഗങ്ങള്‍ സിപിആര്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേ സമയം സ്കൂള്‍ വെടിവയ്പ്പിന് മുമ്പ് വീട്ടില്‍ വച്ചു വെടിയേറ്റ അമ്മൂമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചുമകന് ചെയ്തതിന് ‘സോറി’ എന്ന വാക്ക് ആവര്‍ത്തിച്ചു വിതുമ്പി കരയുകയാണ് അപ്പൂപ്പനായ റൊണാള്‍ഡൊ റെയിസ്. കൊച്ചുമകന് തോക്കു വാങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നും റൊണാള്‍ഡൊ പറഞ്ഞു.
സ്കൂള്‍ പഠനം ഈ വര്‍ഷം അവസാനിപ്പിച്ച കൊച്ചുമകന് തന്നോടൊപ്പം ചില സമയങ്ങള്‍ ജോലിക്ക് വന്നിരുന്നതായും, പ്രതിയുടെ മാതാവുമായി ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഈ സംഭവത്തില്‍ വെടിയേറ്റ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Trending
- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും