മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കായംകുളം പ്രവാസി കൂട്ടായ്മ(കെപികെബി) യുമായിസഹകരിച്ചു അവാലിയിൽ പുതിയതായി ആരംഭിച്ച മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിൽ വെച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അമ്പത്തഞ്ചോളം പേർ രക്തം ദാനം നടത്തി.
കെപികെബി പ്രെസിഡന്റ് അനിൽ ഐസക്ക്, ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി, ആക്ടിംഗ് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, കൺവീനർസ് അനസ് റഹിം, അരുൺ ആർ. പിള്ള, തോമസ് ഫിലിപ്പ് ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്, അശ്വിന് ലേഡീസ് വിംഗ് കൺവീനർ, രേഷ്മ ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനീത വിജയൻ, ഗിരീഷ് പിള്ള, സാബു അഗസ്റ്റിൻ, ഗിരീഷ് കെ വി, അശ്വിൻ, അസീസ് പള്ളം ഗ്രൂപ്പ് അംഗമായ നിതിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.