തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഷണ്ടിംഗിനിടെ അപകടം. രണ്ട് ജീവനക്കാർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സീനിയർ സെക്ഷൻ എൻജിനിയറുടെ കാൽ നഷ്ടമായി. അമൃത എക്സ്പ്രസിന്റെ ഷണ്ടിംഗിനിടെയാണ് അപകടം. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. റെയിൽവെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending
- ബഹ്റൈനിലെ 525ാം ബ്ലോക്കിലെ സാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
- എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേർ കസ്റ്റഡിയിൽ
- സ്വർണക്കടത്തിലും ഹവാലയിലും പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ഇത്തരക്കാരെ ഖാളിമാർ ബോധവൽക്കരിക്കണം: കെ ടി ജലീൽ
- പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു