ബീജിങ് : ചൈനയിലെ ചോംകിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രാവിമാനം ടേക്ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. തീപിടിച്ച വിമാനത്തിലെ 25 പേര്‍ക്ക് പരിക്കേറ്റു.
ഇതുവരെ മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എല്ലാവരേയും പുറത്തെത്തിച്ചു. അപകടം കാരണം വ്യക്തമല്ല.