തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു. കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി 2022 ജനുവരിയിലാണ് വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ്ങിനു പകരം എസ്എംഎസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ചില ഉപഭോക്താക്കൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും ഉന്നതോദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചുകൊണ്ടുള്ള മാനേജിങ് ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. ഇനി മുതൽ കടലാസ് ബില്ലും എസ്എംഎസ് ബില്ലും എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.
Trending
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും