തൃശൂർ: തൃശൂരിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിൻ്റെ തിരുവാതിര. നൂറിലേറെ പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് തിരുവാതിര നടത്തിയത്. തെക്കുംകര വെസറ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഇതിനു വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. മാസ്കും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നതായി സിപിഎം അറിയിച്ചു. തിരുവാതിര സംഘടിപ്പിച്ചത് തൃശൂർ ജില്ല സമ്മേളനത്തിന് മുന്നോടിയായി. ജനുവരി 21 മുതൽ 23 വരെയാണ് സിപിഎം തൃശൂർ ജില്ലാ സമ്മേളനം.
