കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരും.
പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചു.