തിരുവനന്തപുരം :- മൃതദേഹം യഥാസമയം മോർച്ചറിയിലേക്ക് മാറ്റുന്നതിൽ കാലതാമസം വരാതിരിക്കാനായി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് തലത്തിൽ ടാസ്ക് ടീമിനെ നിയോഗിച്ചിട്ടുള്ളതായി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ടീമിന്റെ ഉത്തരവാദിത്വം നേഴ്സിംഗ് സൂപ്രണ്ടിന് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ടാസ്ക് ടീം കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോ എന്ന് നഴ്സിംഗ് സൂപ്രണ്ട് നിരീക്ഷിച്ച ശേഷം എല്ലാ ദിവസവും മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ടിന് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും നൽകാനുള്ള കർശന നിർദ്ദേശം കോവിഡ് സെല്ലിന്റെ നോഡൽ ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന ആരോപണത്തിന്റ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്.
മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു


