തിരുവനന്തപുരം: ദൂരദര്ശന് കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു.ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്ശന് കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച് 31-നും പൂട്ടും. പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്.
ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവിറങ്ങി. പുനര്‍വിന്യാസകാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.
നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ സ്ഥാവര ജംഗമവസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീര്‍ക്കാനും ജീവനക്കാരെ പുനര്‍വിന്യാസംചെയ്ത് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുമാണു നിര്‍ദ്ദേശം.