കോട്ടയം : സംസ്ഥാനത്ത് ഈഴവ ജിഹാദ് ഉണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന് റോയി കണ്ണന് ചിറയ്ക്ക് കിറുക്കാണെന്ന് പിസി ജോര്‍ജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. റോയി അച്ചന് സഭയ്ക്ക് അപമാനമാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നാണ് സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ റോയി കണ്ണന് ചിറ കഴിഞ്ഞദിവസം പറഞ്ഞത്.
”കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള് കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.”- റോയി കണ്ണന് ചിറ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഫാ. റോയി രംഗത്തെത്തിയിരുന്നു.