തിരുവനന്തപുരം : കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേരള അഗ്രോ ബിസിനസ് കമ്പനി രൂപവൽക്കരിക്കുന്നു
ഉത്പന്നങ്ങളുടെ സംഭരണം, സംസ്ക്കരണം ,വിപണനം എന്നിവ കമ്പനിയുടെ ചുമതലയായിരിക്കും.
പഴവും പച്ചക്കറിയും കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും അഗ്രോ പാർക്കുകളും കൂടുതലായി സ്ഥാപിക്കും
ഈ വർഷം 100 കർഷക ഉത്പാദന സംഘടന കൂടി കൃഷി വകുപ്പ് രൂപീകരിക്കും.
അടുത്ത സാമ്പത്തിക വർഷം മുതൽ അഞ്ചു കാർഷിക – പാരിസ്ഥിതിക മേഖലകളാക്കി തിരിച്ച് കൃഷി
ഈ മേഖലകളിൽ 23 യൂണിറ്റുകളായിരിക്കും ഉണ്ടാവുക
വിവിധ മേഖലകളിലെ കാലാവസ്ഥ ,മണ്ണിൻ്റെ പ്രത്യേകത എന്നിവ കണക്കിലെടുത്ത് കൃഷി രീതി തെരെഞ്ഞെടുക്കും.
മേഖലാടിസ്ഥാനത്തിലുള്ള കൃഷി രീതിക്കനുസരിച്ച് കൃഷി ഉദ്യോഗസ്ഥരുടെ പുനർവിന്യാസമുണ്ടാവും.കൃഷിഭവനുകൾ സ്മാർട്ടാക്കും.
ഇതോടെ കൃഷി ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം കർഷകർക്കൊപ്പം
ചെലവഴിക്കാനാവും.കൃഷി ഓഫീസർ എന്ന നിലയിൽ നിന്ന് കൃഷി ഡോക്ടർ എന്ന നിലയിലേക്ക് അവരെ മാറ്റും .യുവാക്കൾ, സ്ത്രീകൾ, വിദേശ മലയാളികൾ എന്നിവരെ ഉൾപ്പെടുത്തി കാർഷിക ഗ്രൂപ്പുകളും കൂടുതലായി ആരംഭിക്കും.