മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “ക്വിസ് ഇന്ത്യ”യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ബഹ്റൈൻ നടത്തുന്ന ക്വിസ് അടുത്ത വർഷം ജനുവരി 21 ന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ@75, ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ 50 വർഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്കൃതി ബഹ്റൈൻ ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് . സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം .
കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടുക.
Trending
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്
- കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന് കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
- ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ