തിരുവനന്തപുരം: നാടക-ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ഗിരീഷ് കർണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷണൽ തീയേറ്ററിന്റെയും പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം പ്രമോദ് പയ്യന്നൂരിന്. നാടക ദൃശ്യമാധ്യമരംഗത്തെ വേറിട്ടതും, ജനകീയവുമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജീവകാരുണ്യത്തിനും സാമൂഹ്യപ്രവർത്തനത്തിനുമുള്ള അവാർഡിന് മുൻ എം.എൽ.എ രാജു എബ്രഹാം അർഹനായി. ഇതര പുരസ്കാരങ്ങൾ – ഷാജി ഇല്ലത്ത് (ഗാനരചന), ഡോ. രാജാ വാര്യർ (നാടക ഗ്രന്ഥം), വി.വി. പ്രകാശ് വിഗ്സ്സ് (കേശാലങ്കാരം, ചമയം), മുരളി അടാട്ട് (ഫോക് ലോർ). 25,000 രൂപയും, ശില്പവും, പ്രശംസാപത്രവും ചേർന്നതാണ് അവാർഡ്. ഡോ. ജോളി പുതുശ്ശേരി, ഡോ. ആർ.ബി. ജയലക്ഷ്മി, കൊടുമൺ ഗോപാലകൃഷ്ണൻ, വിനോദ് നാരായണൻ എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആറാം തീയതി കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം