മലപ്പുറം: ജില്ലയിലെ പഴയ കാല ഫുട്ബോൾ റഫറിയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ എക്സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേർഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മൽ സ്വദേശി ഇ .ഖാലിദ് (60)മരിച്ചു. അക്കാദമി ലീഗ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനിടെ 11.15 ന് കുഴഞ്ഞു വീണു. ഉടനെ അൽ നാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്ഥാന പോലീസ് ഫുട്ബോൾ മത്സരങ്ങൾ, സി.ബി.എസ്.സി .സ്കൂൾ സംസ്ഥാനമത്സരങ്ങൾ, കാലിക്കട്ട് യൂണിവേഴ്സിറ്റി മത്സരങ്ങൾ, മിനി ഗെ യിംസ് തുടങ്ങി നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ ലീഗ് മത്സര ങ്ങൾ ഏറ്റവുമധികം നിയന്ത്രിച്ചിട്ടുള്ള റഫറിമാരിൽ ഒരാളാണ്. തൻ്റെ അവസാന ശ്വാസം വരെയും ഫുട്ബോൾ നെഞ്ചോട് ചേർത്ത് നിർതുകയായിരുന്നു തെരട്ടമ്മൽ ഫുട്ബോൾ അക്കാദമിയുടെ സജീവ സംഘാടകനായിരുന്നു. ഭാര്യ. സെൽമാബി.മക്കൾ.റാഷിദ, മുഹമ്മദ് ബാബു റോഷൻ.
ഖാലിദ് ന്റെ ആകസ്മിക വേർപാടിൽ മലപ്പുറം ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ അനുശോചനം അറിയിച്ചു.