മലപ്പുറം: വിഭാഗീയത സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ മനുഷ്യസൗഹാര്ദ്ദങ്ങളിലൂടെ മറികടക്കാന്‍ കഴിയണമെന്ന് ജാമിഅഃ നദ്വിയ്യ ത്രിദിന ദഅ്വ വാര്‍ഷിക സമാപന സമ്മേളനം ആവശ്യപ്പെട്ടു. ചരിത്രത്തില്‍ കൈകടത്തി മുന്‍ഗാമികളുടെ മഹനീയ സേവനങ്ങള്‍ തിരസ്കരിക്കുന്നതിനു പിന്നിലെ ഒളിയജണ്ടകള്‍ തിരിച്ചറിയണം. നവോത്ഥാന നായകരെയും സംരഭങ്ങളെയും അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സമാപന സമ്മേളനം ആവശ്യപ്പെട്ടു. ജാമിഅ: നദ്വിയ്യ: റെക്ടര്‍ പ്രഫ. എം.അബ്ദുറഹ്മാന് സലഫി ഉദ്ഘാടനം ചെയ്തു ശരീഅ: കോളേജ് പ്രിന്‍സിപ്പല്‍ ടി. മൂസ നദ്വി അധ്യക്ഷനായിരുന്നു. മന്‍സൂര്‍ അഹമ്മദ് മദീനി, കെ.ഹുസൈന് ഫൈസി പന്നിപ്പാറ, റാഷിദ് കെ മങ്കട ്ര്രപബന്ധങ്ങള് അവതരിപ്പിച്ചു. പുതിയ തലമുറയുടെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് കാരണം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്ന് പാരന്‍സ് ഗേതറിങ് സെഷന് അഭിപ്രായപ്പെട്ടു.
സി.ടി ഷുക്കൂര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ടി.എം മന്‍സൂര്‍ അലി, പി.അബ്ദുല്‍ വാജിദ് വെളുംമ്പിയം പാടം, വാരിദ് അഹ്മദ് കായക്കൊടി, തംജീദ് കൊച്ചി,കെ.ടി. നൗഫല്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. നവോത്ഥാന സമ്മേളനം പ്രമുഖ പണ്ഡിതന് പി. ഹംസ ബാഖവി ചങ്ങലീരി ഉദ്ഘാടനം ചെയ്തു. ജെ.എന്‍.ഇ. വൈസ് ചാന്‍സലര്‍ ഡോ.കെ ഷൗക്കത്തലി അന്നദ്വ വെബ്സീന്‍ പ്രകാശനം നടത്തി. ജെ.ഏന്. ഇ. സ്റ്റാഫ് സെക്രട്ടറി ഉമര്‍ തിരുവാലി അധ്യക്ഷത വഹിച്ചു. എം.അബ്ദുല്‍ അസീസ് മദീനി, എ.അബ്ദുല്ല നദ്വി, അബ്ദുല്ല ഖാന് നദ്വി, അബ്ദുല്ല സുബൈര്‍ മുഹമ്മദി, ജസീം കുണ്ടുതോട്, മുര്‍ഷിദ് എടത്തനാട്ടുകര, അനസ് കോഴിച്ചെന, ഇബ്സാര്‍ പൂങ്ങോട്,യൂണിയന് സെക്രട്ടറി സി.നിഷാദ് കാപ്പുപറമ്പ്, ഹാഫിള് അസ്വീന് ആലുവ എന്നിവര്‍ പങ്കെടുത്തു.