കൊച്ചി : പിറവത്ത് 54 കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. പിറവം പള്ളിക്കാവ് സ്വദേശി ശ്യാമളയാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാമൻ പൊലീസിൽ കീഴടങ്ങി. സ്ത്രീയുടെ രണ്ടാം ഭർത്താവാണ് ശിവരാമൻ. ഭാര്യയെ സംശയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയോടു കൂടിയാണ് കൊലപാതകം നടന്നത്. വീട്ടിന് പുറകുവശത്തു വച്ചായിരുന്നു ശ്യാമളയെ വെട്ടിക്കൊന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ശിവരാമൻ. കൊലപ്പെട്ട ശ്യാമളയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.