മനാമ: ഉപഭോക്താക്കൾക്കായി ജാപ്പനീസ് രുചിഭേദങ്ങളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. ജാപ്പനീസ് എംബസിയുമായി സഹകരിച്ചുകൊണ്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് ‘ഫുഡ് ഈസ് ഗുഡ്’ ജാപ്പനീസ് ഭക്ഷ്യമേള ഒരുക്കുന്നത്. ലുലു സീനിയർ മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ബഹ്റൈനിലെ ജാപ്പനീസ് അംബാസഡർ ഹിദേകി ഇറ്റോയാണ് ഭക്ഷ്യ മേളയുടെ ഉത്ഘാടനം നിർവഹിച്ചത്.
ഭക്ഷ്യമേളയോടനുബന്ധിച്ച് ജാപ്പനീസ് ഷെഫ് മസാറ്റോ ഇകേദയുടെ കുക്കറി ഡെമോയും ഒരുക്കിയിരുന്നു. ജാപ്പനീസ് പ്രിയ വിഭവങ്ങളായ സുഷി, ടെംപുര, ബാറ്റർ ഫ്രൈഡ് ചിക്കൻ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. മേളയുടെ പ്രധാന ആകർഷണമായി ഒരുക്കിയിരുന്നത് സമുദ്ര വിഭവങ്ങളാണ്.