കൊച്ചി; കേരള കോണ്‍ഗ്രസ് എം എന്ന പേര് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് നടപടി ഹൈക്കോടതിഅംഗീകരിച്ചു. പിജെ ജോസഫ് വിഭാഗം ഈ പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
പേര് തങ്ങള്‍ക്കാണെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.കേരള കോണ്‍ഗ്രസ് മാണി എന്ന പേര് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതിയില്‍ ജോസ് കെ മാണി വിഭാഗം പറഞ്ഞിരുന്നു. ഈ ആവശ്യത്തെ കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിലാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു.