മനാമ: ബഹ്റൈനിൽ നവംബർ 26 ന് നടത്തിയ 12,388 കോവിഡ് -19 ടെസ്റ്റുകളിൽ 162 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 72 പേർ പ്രവാസി തൊഴിലാളികളാണ്. 80 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,347 ആയി.
കോവിഡിൽ -19 ൽ നിന്ന് 175 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,510 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.87 ശതമാനമാണ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1496 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1484 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.73 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ബഹ്റൈനിൽ ഇതുവരെ 20,15,598 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് പരിശോധനകൾ ശക്തമായി തന്നെ തുടരുന്നു.