മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെയും മലയാളി ബിസിനസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ബി.കെ.എസ്.എഫ് ആൻഡ് ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് 2020 സംയുക്തമായി ഈ വർഷം തൊഴിലാളികളുടെ പണിസ്ഥലങ്ങളിൽ നടത്തിവന്നിരുന്ന പഴവർഗങ്ങളുടേയും കുടിവെള്ളത്തിന്റെയും വിതരണത്തിനും സമാപനം കുറിച്ചു.
വിവിധ തൊഴിൽ ശാലകളിൽ വിതരണം നടത്തിയ സേവന കർമ്മം എസ്.എം.എസ് കമ്പനിയിൽ മുൻ ഐ സി അർ എഫ് ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡന്റുമായിരുന്ന സാമൂഹ്യസേവന പ്രമുഖനുമായ ജോൺ ഐപ്പ് ഈ വർഷത്തെ സമാപന ഉൽഘാടനം നിർവഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങിൽ ബഷീർ അമ്പലായി അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കൺവീനർ ഹാരിസ് പഴയങ്ങാടി ആശംസകളർപ്പിച്ചു.
ഹെൽപ് ആൻഡ് ഡ്രിങ്ക് കൺവീനറായ അജീഷ് കെ.വി.യുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായലിൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, മൺസൂർ, ലത്തീഫ് മരക്കാട്ട്, സലീം കണ്ണൂർ, ഷാജി തിരൂർ, മുസ്തഫ കുന്നുമ്മൽ, അൻവർ ശൂരനാട്, നൗഷാദ് പൂനൂർ, മണിക്കുട്ടൻ, ഗംഗൻ, സത്യൻ പേരാമ്പ്ര, നജീബ് കണ്ണൂർ, ബാലൻ, പ്രിൻസ് ഖാലിദ് എന്നിവർ നേതൃത്വം നൽകി. ബി.കെ.എസ്.എഫ് ന്റെ എല്ലാ സഹകരണങ്ങൾക്കും എസ്.എം.എസ് മേധാവി ബൈജു നന്ദി അർപ്പിച്ചു.
Trending
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ

