കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ട് പോയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. പാലക്കാട് ചിറ്റൂർ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടിൽ ബിനുവിനെ (23) ആണ് അഞ്ചാലുംമൂട് എസ്ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പതിനേഴുകാരിയാണ് യുവാവ് കടത്തിക്കൊണ്ട് പോയത്. അറസ്റ്റിലായ യുവാവിനെതിരെ പോക്സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിച്ചു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.