മനാമ: ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം ബഹ്റൈനിലെത്തിച്ചു. ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ മൃതദേഹം സ്വീകരിക്കാൻ ബഹ്റൈൻ രാജാവ് ഹിസ് മജെസ്റ്റി ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയും, ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ബിൻ ഇസ അൽ ഖലീഫയും നേരിട്ടെത്തി.
പ്രത്യക വിമാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സക്കിർ ടെർമിനലിൽ എത്തിച്ച മൃതദേഹം നാളെ സംസ്കരിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളു. അദ്ദേഹത്തിന് 84 വയസായിരുന്നു.