മനാമ : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും,പൊന്നാനിയുടെ സുൽത്താനുമായിരുന്ന സഖാവ് ഇമ്പിച്ചി ബാവയുടെ നാമധേയത്തിൽ ഗൾഫ് ജിസിസി രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്മെക് ജി.സി.സി കുട്ടായ്മയുടെ ബഹ്റൈൻ ഘടകം നിലവിൽ വന്നു.
പ്രസിഡണ്ട് : ടി എ. ഇസ്മത്ത് വെളിയങ്കോട്,
സെക്രട്ടറി : അമീൻ പെരുമ്പടപ്പ്
ജോയിന്റ് സെക്രട്ടറിമാർ : ഷിബിൻ പൊന്നാനി, ഷാജി പുറങ്
വൈസ് പ്രസിഡന്റ്മാർ : മജീദ് പുതുപൊന്നനി, നസീർ തെക്കൻ
ട്രഷറർ : ബിജു പഴഞ്ഞി,
സംഘടനയുടെ രക്ഷാധികാരികളായി എം.ബാവ, ഷഫീഖ് പൊറ്റാടി എന്നിവരെയും
17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
നവംബർ 5,6 തീയതികളിലായി ഓൺലൈനിലൂടെ നടന്ന പ്രഥമ സമ്മേളനം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം. സഖാവ് ടി എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സെമിനാറിൽ “പൊന്നാനിയുടെ ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രഗവേഷക. ഡോക്ടർ ഫസീല തരകത്ത് മുഖ്യപ്രഭാഷണം നടത്തി.
പൊന്നാനി എംഎൽഎയും നിയമസഭ സ്പീക്കറുമായ പീ.ശ്രീരാമകൃഷ്ണൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ആറ്റുണ്ണി തങ്ങൾ, ബഹ്റൈൻ പ്രതിഭ സീനിയർ നേതാവ് സഖാവ് പി ടി നാരായണൻ, പൊന്നാനി മുൻസിപ്പൽ ചെയർമാൻ സഖാവ് ഇ.മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
“വിദ്യാഭ്യാസം സാമൂഹിക വിപ്ലവത്തിന് പൊതുജനാരോഗ്യം നാടിന്റെ സമ്പത്ത്” എന്ന മുദ്രാവാക്യത്തിന്ന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്മെക് ജി.സി.സി സംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒട്ടനവധി സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.
സമ്മേളനത്തിന് ഇതര ജിസിസി രാജ്യങ്ങളിലെ ഇസ്മെക് ഭാരവാഹികളും ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനയുടെ ജി സി സി കോർഡിനേറ്റർമാരായ ഉസ്മാൻ റെഡ്, മുഹമ്മദ് സെമീർ, ഉസ്മാൻ പൊന്നാനി എന്നിവർ പ്രഥമ സമ്മേളന നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.