ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി. മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
അതേസമയം എൻഫോഴ്സ്മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി. ഇ മെയിൽ അയച്ചാണ് എൻഫോഴ്സ്മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയത്. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.