തിരുവനന്തപുരം :ബംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ബിനീഷുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തും. തിരുവനന്തപുരത്ത മരുതംകുഴിയിലെ വസതിയില്‍ തെരച്ചില്‍ നടത്തും.