മനാമ: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ കെ.എം.സി.സി ബഹ്റൈൻ മുൻ സംസ്ഥാന ട്രഷററും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എന്നും കെ.എം.സി.സിയെ കൂടെ ചേർത്തുപിടിച്ച നേതാവായിരുന്ന അഹമ്മദ് കുട്ടി സാഹിബ് ബഹ്റൈനിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവർക്കും ജനകീയനായി മാറിയ വ്യക്തിത്വമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലൂടെ ബഹറൈൻ പ്രവാസ ലോകത്ത് കാരുണ്യ രംഗത്ത് സജീവമായ അദ്ദേഹം മറ്റു കൂട്ടായ്മകളുടെ നേതൃത്വങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രവാസ ജീവിതത്തിന് ശേഷവും നാട്ടിൽ സേവന രംഗത്ത് കർമനിരതനായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അഹമ്മദ് കുട്ടി സാഹിബിന്റെ വിയോഗം മത-രാഷ്ട്രീയ-സേവന രംഗത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.