അഹമ്മദാബാദ്: ശാരീരികബന്ധത്തിന് നിർബന്ധിച്ച ഭർതൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദർനഗർ സ്വദേശിയായ സാഗർ സന്ദൽപ്പര (47) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠന്റെ വിധവയായ കസ്തൂരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നാല് വർഷം മുമ്പാണ് കസ്തൂരിയുടെ ഭർത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും അയാളുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ഇതേ വീട്ടില്‍ത്തന്നെയാണ് ഭർത്താവിന്റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വർഷം മുമ്പ് മരിച്ചു പോയതാണ്. മക്കൾക്കൊപ്പമായിരുന്നു സാഗർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭർത്താവിന്റെ മരണശേഷം കസ്തൂരിയും വിഭാര്യനായ സാഗറും തമ്മിൽ സ്നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാൽ മക്കൾ മുതിർന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിച്ചു.
കൊലപാതകത്തിന് ഒരു ദിവസം മുമ്പ് കുടുംബാംഗങ്ങൾ മുഴുവൻ സമീപത്തെ ഒരു ഗ്രാമത്തിലെ ബന്ധുവീട്ടിൽ പോയിരുന്നു. സാഗറും കസ്തൂരിയും വൈകുന്നേരം തന്നെ തിരിച്ചെത്തിയെങ്കിലും മക്കൾ തിരികെ വന്നിരുന്നില്ല. വീട്ടിൽ തനിച്ചായ അവസരം മുതലെടുത്ത് സാഗർ കസ്തൂരിയെ സമീപിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ബലം പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും കസ്തൂരി നിരസിക്കുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതോടെ സാഗർ വീട്ടിൽ നിന്നിറങ്ങിപ്പോയി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രാത്രിയോടെ വീട്ടിൽ നിന്നിറങ്ങിയ കസ്തൂരി വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന സാഗറിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മുഖത്തും കത്തി കൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ സാഗറിനെ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് ഇൻസ്പെക്ടർ എം.കെ.ചൗഹാന് അറിയിച്ചത്. തുടർന്ന് ഇയാളുടെ മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. അജ്ഞാതരായ വ്യക്തികൾക്കെതിരെയായിരുന്നു പരാതി.
സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കസ്തൂരിയിലേക്ക് സംശയം നീണ്ടത്.