കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലമാണ് രോഗികൾ മരിച്ചതെന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ ഇന്നു കളമശേരി പൊലീസിൽ പരാതി നൽകും. വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്നു രോഗികൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടതായാണ് ഡോ.നജ്മ സലിം വെളിപ്പെടുത്തിയത്. ഇത് വിവാദത്തിന് കാരണമായിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ആലുവയിലെ ജ്വല്ലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആരോപിച്ചു. ജൂലൈ 24ന് ആണ് ആലുവ, എടത്തല സ്വദേശി ബൈഹക്കി മരണപ്പെട്ടത് . ബെഹക്കിയുടെ മരണവും ചികിത്സ ലഭിക്കാൻ വൈകിയത് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിരുന്നു എന്ന് ബൈഹക്കി ശബ്ദ സന്ദേശം അയച്ചിരുന്നു മതിയായ ചികിത്സ ലഭിക്കണമെങ്കിൽ 40000 രൂപ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.
ഐസിയുവിൽ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും മാറ്റാൻ ആലോചിച്ചെങ്കിലും അതിനു കഴിയുന്ന സ്ഥിതിയായിരുന്നില്ല. എന്നാൽ ബന്ധുക്കൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇപ്രകാരം പണം നൽകേണ്ടതില്ലെന്നായിരുന്നു വിശദീകരണം. ബൈഹക്കിയെ വെന്റിലേറ്ററിലേക്കു മാറ്റാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
12 മണിക്ക് വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് എന്ന് ആശുഅപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.എന്നാൽ വൈകിട്ട് 5 മണിയോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചത്.ഇതിനിടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
ഐസിയുവിലെ പരിചരണത്തിൽ പിഴവുകളുള്ളതായി ഉമ്മ ഫോണിലൂടെ പരാതി പറഞ്ഞതായി ജമീലയുടെ മകൾ ഹയറുന്നീസയും വെളിപ്പെടുത്തിയിട്ടുണ്ട്. കുടിക്കാൻ ചൂടുവെള്ളം പോലും നൽകുന്നില്ല എന്നു ഉമ്മ പറഞ്ഞിരുന്നു. ഇടയ്ക്ക് ഫോൺ ചെയ്തപ്പോൾ വലിയ ശബ്ദത്തിൽ പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അധികൃതരോട് അനുവാദം ചോദിക്കുകയും ചെയ്തു. എവിടെയാണെങ്കിലും ഈ ചികിത്സയേ ഉള്ളൂ എന്നും സാമ്പത്തികമായി തകർന്നു പോകുമെന്നും പറഞ്ഞ് അധികൃതർ പിന്തിരിപ്പിച്ചുവെന്ന് ഹയറുന്നീസ പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ കൊറോണ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണം വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ ലഭിക്കാതെയാണെന്നു നഴ്സിങ് ഓഫിസർ വെളിപ്പെടുത്തിയിരുന്നു. ഇതിൻറെ ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. നഴ്സിങ് ഓഫീസറുടെ വാദം ശരിവച്ച് ഡോ. നജ്മ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടു പിടിച്ചത്.ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികൾ സമാന രീതിയിൽ ഓക്സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താൻ സാക്ഷിയാണെന്നു നജ്മ പറഞ്ഞിരുന്നു.