മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റോയൽ തായ് എംബസിയുമായി സഹകരിച്ച് ഒരുക്കിയ തായ്ലൻഡ് ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ഒക്ടോബർ 14 മുതൽ 20 വരെയാണ് മേളയിൽ നടക്കുന്നത്. തായ്ലൻഡിലെ ജനപ്രിയവും ആകർഷകവുമായ ഭക്ഷണവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. തായ്ലൻഡ് അംബാസഡർ താനിസ് നാ സോങ്ഖ്ലയും ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാലയും ചേർന്ന് ജുഫെയർ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മേള ഉദ്ഘാടനം ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തിരഞ്ഞെടുത്ത തായ് ഉൽപ്പന്നങ്ങൾക്ക് എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും 30 ശതമാനം ഇളവ് ലഭിക്കും. തായ് പച്ചക്കറികളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഷെഫ് വസാനി ബോർഡീറാത്ത് തായ് വിഭവങ്ങളുടെ തത്സമയ കുക്കറി ഡെമോ അവതരിപ്പിക്കും. വൈവിധ്യവും രുചിയും കൊണ്ട് ലോകശ്രദ്ധ നേടിയതാണ് തായ് വിഭവങ്ങളെന്ന് അംബാസഡർ പറഞ്ഞു.