മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ അൽ അഹലി ക്ലബ് ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടന്ന ഗൾഫ് കപ്പ് നാടൻ പന്ത് കളി മത്സരത്തിൽ KKNBF കുവൈറ്റിനെ പരാജയപ്പെടുത്തി BKNBF ബഹ്റൈൻ ജേതാക്കൾ ആയി. ഫൈനലിൽ മത്സരിച്ച ഇരു ടീമുകൾക്കും ട്രോഫികളും, ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. നാടൻ പന്ത് കളി രംഗത്തെ മുതിർന്ന താരങ്ങൾ ആയ കുവൈറ്റ് ടീമിന്റെ സഖറിയായേം, സാമിനെയും BKNBF ആദരിച്ചു. ടൂർണമെന്റിലെ മികച്ച കാലടിക്കാരനായി വിനു BKNBF നേയും, മികച്ച കൈവെട്ടുകാരനായി ജിത്തു KKNBF നേയും, മികച്ച പൊക്കിവെട്ടുകാരനായി അനന്തു KKNBF നേയും, മികച്ച പിടുത്തക്കാരനായി റിന്റോ BKNBF നേയും, മികച്ച കളിക്കാരനായി വിനു BKNBF നേയും തെരഞ്ഞെടുത്തു.
കോന്നി MLA അഡ്വ. കെ. യൂ. ജനീഷ്കുമാർ, ആറന്മുള MLA അഡ്വ. അബിൻ വർക്കി, ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, OICC ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, പ്രതിഭ രക്ഷധികാരി ബിനു മണ്ണിൽ, ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

